Posted 10 months ago
ശതാബ്ദി പിന്നിടുന്ന യൂണിയൻ ക്രിസ്ത്യൻ കോളേജിന് അഭിമാനമായി എൻ.സി.സി സീനിയർ അണ്ടർ ഓഫീസർ ജെറിൻ സജി. ന്യൂഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ഡേ പരേഡിൽ പങ്കെടുക്കാൻ കേരള & ലക്ഷദ്വീപ് ഇൻ.സി.സി ഡയറക്ടറേറ്റ് ടീമിൽ തിരഞ്ഞെടുക്കപ്പെട്ട ജെറിൻ ആലുവ യുസി കോളേജ് ഫിസിക്സ് വിഭാഗം മൂന്നാം വർഷ വിദ്യാർത്ഥിയാണ്. ഡ്രിൽ, ഗാർഡ് ഓഫ് ഓണർ, രാജ്പത് മാർച്ച്, പി എം റാലി തുടങ്ങിയ വിഭാഗങ്ങളിൽ പത്തിലധികം ക്യാമ്പുകളിലായി മികച്ച പ്രകടനം നടത്തിയാണ് ജെറിൻ കേരള ടീമിൽ സ്ഥാനം നേടിയത്. ആലുവ മുനിസിപ്പൽ ഓഫീസിന് സമീപം വാലശ്ശേരി വീട്ടിൽ സജി തോമസിന്റെയും ജിജിയുടെയും മകനാണ് ജെറിൻ.
ജെറിനെ യുസി കോളേജ് മാനേജർ റവ. തോമസ് ജോൺ പ്രിൻസിപ്പൽ ഡോ. എം.ഐ പുന്നൂസ് ഫിസിക്സ് വിഭാഗം മേധാവി ഡോ. മനു പുന്നൻ എന്നിവർ അഭിനന്ദിച്ചു.
Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in