മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിലുള്ള ദു:ഖസൂചകമായി ഇന്ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇന്ന് കോളജിന് അവധിയായിരിക്കും. ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരിപാടികളും മാറ്റിവെച്ചതായി അറിയിക്കുന്നു.
യൂ. സി. കോളജിനോട് എന്നും സ്നേഹാദരം പ്രകടിപ്പിക്കുകയും കോളജിന്റെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുകയും ചെയ്ത നേതാവായിരുന്നു, ശ്രീ. ഉമ്മൻ ചാണ്ടി. സമാദരണീയനായ മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ കോളജ് സമൂഹത്തിനുള്ള ആദരവും അനുശോചനവും പങ്കു വെയ്ക്കുന്നു.