യൂണിയൻ ക്രിസ്ത്യൻ കോളേജിൽ ഗാന്ധിയൻ എക്സിബിഷൻ: ദർപ്പൺ
മഹാത്മാഗാന്ധിയുടെ യൂണിയൻ ക്രിസ്ത്യൻ കോളേജ് സന്ദർശനത്തിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഗാന്ധിയൻ എക്സിബിഷൻ സംഘടിപ്പിക്കുന്നു. ദർപ്പൺ – എ ഗാന്ധിയൻ എക്സ്പീരിയൻസ് എന്ന് നാമകരണം ചെയ്തിരിക്കുന്ന എക്സിബിഷൻ പ്രശസ്ത സിനിമാതാരവും എഴുത്തുകാരനും ടിവി ആങ്കറുമായ വി.കെ. ശ്രീരാമൻ ഉദ്ഘാടനം ചെയ്യും.
ജനുവരി 28, 29, 30 തീയതികളിലായി നടക്കുന്ന എക്സിബിഷനിൽ മാതൃഭൂമി, ഖാദി ഗ്രാമോദ്യോഗ്, ഇന്ദുചൂഡൻ ഫൗണ്ടേഷൻ, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, ചേന്ദമംഗലം കൈത്തറി, മൂഴിക്കുളം ശാല, കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്മെൻറ് സൊസൈറ്റി, ടെറ ക്രാഫ്റ് എന്നിവയോടൊപ്പം കോളേജിലെ 17 ഡിപ്പാർട്ട്മെന്റുകളും ക്ലബ്ബുകളും അണിനിരക്കുന്നു.
കെ. ഡി. ബേബി, മിനി എന്നിവരുടെ നേതൃത്വത്തിൽ വിവിധ രാജ്യങ്ങൾ ഗാന്ധിജിയുടെ പേരിൽ ഇറക്കിയ തപാൽ സ്റ്റാമ്പുകളുടെയും നാണയങ്ങളുടെയും പ്രദർശനം, അലക്സ് ചാണ്ടി ഒരുക്കുന്ന ദണ്ഡി യാത്രയുടെ കടൽ മണൽ ശില്പാവിഷ്കാരം എന്നിവയും എക്സിബിഷന്റെ പ്രധാന ആകർഷണങ്ങളാണ്.
ദേശീയ യൂത്ത് ഐക്കൺ അവാർഡ് ജേതാവും കാരിക്കേച്ചറിസ്റ്റ്, ചിത്രകാരൻ, കാർട്ടൂണിസ്റ്റ് എന്നീ നിലകളിൽ പ്രശസ്തനുമായ അഞ്ജൻ സതീഷ് ഒരുക്കുന്ന “എൻറെ ബാപ്പുജി” – ഗാന്ധിജിയുടെ 150 ഓളം ചിത്രങ്ങളുടെ പ്രദർശനം ഒരുക്കുന്നു.
ഉദ്ഘാടന ദിവസം ഉച്ചകഴിഞ്ഞ് 2.30 നു. മെക്സിക്കോയിലെ പ്രമുഖ ഗാന്ധിയൻ ആക്ടിവിസ്റ്റും, എഴുത്തുകാരനുമായ ഫെർണാണ്ടോ ഫെറാറ കുട്ടികളുമായി സംവദിക്കും. തുടർന്ന് ‘വൈ ഗാന്ധി മാറ്റേഴ്സ് ഇൻ ദ ന്യൂ മില്ലേനിയം’ എന്ന വിഷയത്തിൽ ഡോ. എം.പി. മത്തായി പ്രഭാഷണം നടത്തും.
അന്നേദിവസം യുപി സ്കൂൾ വിദ്യാർത്ഥികൾക്കായി ഗാന്ധിയൻ അഹിംസയുടെ പ്രസക്തി എന്ന വിഷയത്തിൽ ഇൻറർ സ്കൂൾ പ്രസംഗ മത്സരവും ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഗാന്ധി ക്വിസ് മത്സരവും സംഘടിപ്പിക്കും.
29 ന് കോളേജിലെ ഗാന്ധിദർശൻ ക്ലബ്, ഡിബേറ്റ് ക്ലബ്, ക്വിസ് ക്ലബ്, സിവിൽ സർവീസ് ആസ്പിരന്റ്സ് ക്ലബ്, കൊച്ചി പ്രബോധ ട്രസ്റ്റ്, തിരുവാങ്കുളം മാതൃഭൂമി സ്റ്റഡി സർക്കിൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കോളേജ് വിദ്യാർത്ഥികൾക്ക് വേണ്ടി അഖിലകേരള ക്വിസ് മത്സരവും മലയാളം പ്രസംഗമത്സരവും സംഘടിപ്പിക്കും.
29, 30 തീയതികളിലായി ‘ദൃഷ്ടി’ എന്ന പേരിൽ ഗാന്ധിയൻ ഫിലിം ഫെസ്റ്റിവലും, ‘ദർശൻ’ എന്ന പേരിൽ കലാ അവതരണങ്ങളും ഉണ്ടായിരിക്കും. 29ന് വൈകുന്നേരം ആറു മണിക്ക് പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തും കോളേജിലെ പൂർവ്വവിദ്യാർത്ഥിയുമായ ജൂഡ് ആന്റണി ജോസഫ് ‘ദർശൻ, ഉദ്ഘാടനം ചെയ്യും.
ഇരു ദിവസങ്ങളിലും വൈകുന്നേരം 6 മണി മുതൽ 9 വരെ നടക്കുന്ന കലാസന്ധ്യയിൽ കോളേജിലെ വിവിധ വകുപ്പുകളുടേയും, ഡി-ട്രിക്സ് ഡാൻസ് ക്ലബ്, സ്വരലയ ക്ലബ് എന്നിവയുടെയും ആഭിമുഖ്യത്തിൽ കലാവതരണങ്ങൾ ഉണ്ടാകും.
കൂനമ്മാവ് ചാവറ വൊക്കേഷനൽ ട്രെയിനിങ് ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിലെ വിദ്യാർത്ഥികളുടെ രംഗപൂജയും ഈ ദിവസങ്ങളിൽ അരങ്ങേറും.
പി.വി.നാരായണൻ രചിച്ച് സി.എം. നാരായണൻ സംവിധാനം ചെയ്യുന്ന അമ്പിളി കലാസമിതിയുടെ തൽസമയം എന്ന അമച്വർ നാടകത്തിൻ്റെ പ്രദർശനം 30ാം തീയതി വ്യാഴാഴ്ച ഉണ്ടായിരിക്കും.
Download the brochure for the Inter School Quiz Competition: Darpan-Quiz-Poster.pdf-2.pdf (72 downloads )
Download the brochure for the Inter School Speech Competition: Darpan-Speech-Poster.pdf-3.pdf (67 downloads )
മഹാത്മാഗാന്ധിയുടെ യൂ സി കോളേജ് സന്ദർശനത്തിൻ്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് കോളേജിൻ്റെ ഗാന്ധി ദർശൻ ക്ലബ്ബ്, ഡിബേറ്റ് ക്ലബ്ബ്, ക്വിസ് ക്ലബ്ബ്, സിവിൽ സർവീസ് ആസ്പിരൻ്റ്സ് ക്ലബ്ബ്, കൊച്ചി പ്രബോധ ട്രസ്റ്റ്, തിരുവാങ്കുളം മാതൃഭൂമി സ്റ്റഡി സർക്കിൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കോളേജ് വിദ്യാർഥികൾക്ക് വേണ്ടി അഖിലകേരള ക്വിസ് മത്സരവും മലയാളം പ്രസംഗ മത്സരവും സംഘടിപ്പിക്കുകയാണ്. 2025 ജനുവരി 29ന് നടക്കുന്ന ഈ മത്സരങ്ങളെ സംബന്ധിച്ച വിശദാംശങ്ങൾ പോസ്റ്ററിൽ നൽകിയിട്ടുണ്ട്.
For registration: https://forms.gle/SicKqaviH1RrdpFKA
കൂടുതൽ വിവരങ്ങൾക്ക്:
ഡോ. ജി. ഗീതിക (9846943943)
ഫാക്കൽറ്റി ഇൻചാർജ്
അനീറ്റ റോയ് (7736406476)
സ്റ്റൂഡൻറ്റ് ഇൻചാർജ്
Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in