യൂണിയൻ ക്രിസ്ത്യൻ കോളേജിലെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ശതാബ്ദി കപ്പ് ഇൻറർ കൊളീജിയേറ്റ് ഫുട്ബോൾ ടൂർണമെൻറ് ഉദ്ഘാടനം UEFA ലൈസൻസ്ഡ് കോച്ചും കൊച്ചി സിറ്റി ഫുട്ബോൾ ക്ലബ് ടെക്നിക്കൽ ഡയറക്ടറുമായ മിസ്റ്റർ ജോർജി ഗോംഗ്ഡേസ് നിർവഹിച്ചു.
കോളേജ് മാനേജർ റവ. തോമസ് ജോൺ, പ്രിൻസിപ്പൽ ഡോ താര കെ സൈമൺ, ഡോ എം ഐ പുന്നൂസ് ഫിസിക്കൽ എജുക്കേഷൻ വകുപ്പ് മേധാവി ഡോ എം ബിന്ദു, ഓഫീസ് സൂപ്രണ്ട് ആർ അശോകൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ഇന്നലെ നടന്ന മത്സരങ്ങളിൽ ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുട ചങ്ങനാശ്ശേരി എസ്ബി കോളേജിനെയും (2-0) സഹൃദയ കോളേജ് അൽ അസർ കോളേജിനെയും (5-0) ആതിഥേയരായ യൂസി കോളേജ് ഇന്ദിരാഗാന്ധി കോളേജിനെയും (2-1) പരാജയപ്പെടുത്തി.
ഇന്ന് ഉച്ചകഴിഞ്ഞ് സെമി ഫൈനൽ മത്സരങ്ങളും വെള്ളിയാഴ്ച ഉച്ച കഴിഞ്ഞു 3 മണിക്ക് ഫൈനൽ മത്സരവും നടക്കും.