Posted 3 years ago
യൂണിയൻ ക്രിസ്ത്യൻ കോളേജിൽ നിന്നും മഹാത്മാഗാന്ധി സർവ്വകലാശാല ബിരുദ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ കോളേജ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ ആദരിച്ചു.
ആന്ധ്രപ്രദേശിൽ വച്ച് നടന്ന വനിതാ വിഭാഗം സൗത്ത് സോൺ ഇൻറർ യൂണിവേഴ്സിറ്റി ക്രിക്കറ്റ് ടൂർണ്ണമെൻറിൽ മഹാത്മാഗാന്ധി സർവ്വകലാശാലയെ പ്രതിനിധീകരിച്ചുകൊണ്ട് രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ടീമിലെ അംഗങ്ങളായ 11 യു സി കോളേജ് താരങ്ങളേയും ചടങ്ങിൽ ആദരിച്ചു.
ഇതോടൊപ്പം യൂണിവേഴ്സിറ്റി കലോത്സവം നാടകോത്സവം തുടങ്ങിയ പാഠ്യേതര വിഷയങ്ങളിൽ മികവുപുലർത്തിയ വിദ്യാർഥികളെയും ആദരിച്ചു.
കോളേജ് പ്രിൻസിപ്പൽ ഡോ എം ഐ പുന്നൂസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് മാനേജർ റെവ. തോമസ് ജോൺ ആശംസ അറിയിച്ച സംസാരിച്ചു. സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി ഡോ വിദ്യ രവീന്ദ്രനാഥൻ അധ്യാപകർ അനധ്യാപകർ വിദ്യാർത്ഥികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
മുൻ വർഷത്തെ കോളേജ് യൂണിയൻ കോളേജിന് മൂന്നു ടിവികളും ഡിജിറ്റൽ ഡിസ്പ്ലേ യൂണിറ്റും ചടങ്ങിൽവച്ച് കൈമാറി.
Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in