Posted 2 years ago
ആലുവ:യുസി കോളേജിലെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സെന്റിനറി പബ്ലിക് ലെക്ചർ പരമ്പരയുടെ അഞ്ചാമത് പ്രഭാഷണം നടന്നു. 75 വർഷത്തെ ഇന്ത്യൻ നികുതി പരിഷ്കാരങ്ങൾ എന്ന വിഷയത്തിൽ റിസോഴ്സ് പേഴ്സൺ ഡോ ടിജു തോമസ് ഐആർഎസ് പ്രഭാഷണം നടത്തി. നികുതിയുടെ ചരിത്രം, ഘടന എന്നിവയുടെ പ്രത്യേകതകൾ അദ്ദേഹം എടുത്തുപറഞ്ഞു. മുൻകാലങ്ങളിൽ നികുതി സമ്പ്രദായം നേരിട്ട പ്രതിസന്ധിയും, അതിൽ നിന്നുള്ള അതിജീവനവും ശ്രദ്ധേയമാണ്. വ്യവസായങ്ങൾ, വ്യാപാരം, വാണിജ്യം, ബിസിനസ്സ് എന്നിവയ്ക്ക് വരുംകാലങ്ങളിൽ രാജ്യത്തെ കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ കഴിയുമെന്നത് യാഥാർത്ഥ്യമാണ്.ഇന്ത്യയിൽ സവിശേഷമായ കച്ചവട നികുതി സംവിധാനം നിലനിന്നിരുന്നതിനാൽ പ്രാരംഭഘട്ടത്തിൽ ജിഎസ്ടി നേരിട്ട വെല്ലുവിളികളെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു. “ജിഎസ്ടി പൂർത്തിയാകാത്ത അജണ്ടയാണെന്നും,അത് ശരിയായി രൂപപ്പെടുത്തുകയും പൊരുത്തപ്പെടുത്തുകയും ശുദ്ധീകരിക്കുകയും ചെയ്താൽ ഇന്ത്യ സമീപഭാവിയിൽ തന്നെ അതിന്റെ അഭിവൃദ്ധിയിലെത്തു മെന്നും ” ഡോ ടിജു കൂട്ടിച്ചേർത്തു. കോളേജ് പ്രിൻസിപ്പൽ ഡോ എം ഐ പുന്നൂസ്, മാനേജർ റവ. തോമസ് ജോൺ എന്നിവരും സന്നിഹിതരായിരുന്നു.
Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in