ആശാൻസ്മൃതി: യുസി കോളേജിൽ-ദ്വീദിന സാഹിത്യ സെമിനാർ
ആശാൻസ്മൃതി: യുസി കോളേജിൽ-ദ്വീദിന സാഹിത്യ സെമിനാർ
ആശാൻസ്മൃതി: യുസി കോളേജിൽ-ദ്വീദിന സാഹിത്യ സെമിനാർ

കേരള സംസ്ഥാന സർവ വിജ്ഞാന കോശം ഇൻസ്റ്റിറ്റ്യൂട്ടും യൂണിയൻ ക്രിസ്ത്യൻ കോളേജ് മലയാള വിഭാഗവും സംയുക്തമായി കുമാരനാശാൻറെ 150 – ആം ജന്മവാർഷികത്തിന്റെ ഭാഗമായി “ആശാൻസ്മൃതി” എന്ന വിഷയത്തിൽ ദ്വിദിന സാഹിത്യ സെമിനാർ 2023 ഫെബ്രുവരി 23, 24 തീയതികളിൽ നടത്തുന്നു. ഇരുപത്തിമൂന്നാം തീയതി രാവിലെ 9.30ന് വർക്കി മെമ്മോറിയൽ ഹാളിൽ കുമാരനാശാൻറെ എഴുത്തും ജീവിതവും പരാമർശിക്കുന്ന കെ.പി കുമാരൻ സംവിധാനം ചെയ്ത “ഗ്രാമവൃക്ഷത്തിലെ കുയിലി”ന്റെ പ്രസക്തഭാഗങ്ങളുടെ പ്രദർശനത്തോടെ ആശാൻ സ്മൃതിക്ക് തുടക്കമാകും. പ്രൊഫ. എം.കെ സാനു സെമിനാർ ഉദ്ഘാടനം ചെയ്യും. കോളേജ് മാനേജർ റവ തോമസ് ജോൺ അധ്യക്ഷത വഹിക്കും. ചലച്ചിത്ര സംവിധായകൻ കെ.പി കുമാരനെ ചടങ്ങിൽ ആദരിക്കും. ഡോ പി.എൻ ഗോപീകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. സർവ്വവിജ്ഞാന കോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. മ്യൂസ് മേരി ജോർജ്, മലയാള വിഭാഗം മേധാവി ഡോ വിധു നാരായൺ, ഡോ സന്തോഷ് തോമസ് എന്നിവർ പ്രസംഗിക്കും. ജ്യോതിഭായ് പരിയാടത്ത്, ഡോ പി ഗീത, ഡോ സഞ്ജയ് കെ.വി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. വിവിധ സെഷനുകളിൽ ഡോ മിനി ആലീസ്, ലിജിയ വി.എസ് എന്നിവർ മോഡറേറ്റർമാർ ആയിരിക്കും.

രണ്ടാം ദിവസം ഡോ അജയ് എസ് ശേഖർ, ഡോ ജിത ടി.എസ്, രാജേന്ദ്രൻ എടത്തുംകര, ഡോ എൻ രേണുക, ഡോ സുമി ജോയ് ഒലിയപ്പുറം എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.

മേജർ കെ.എസ് നാരായണൻ, ജയന്തി കുമാരി എന്നിവർ വിവിധ സെഷനുകളിൽ മോഡറേറ്റർമാർ ആയിരിക്കും.

സമാപന സമ്മേളനത്തിൽ പ്രശസ്ത നിരൂപകൻ പ്രൊഫ. എം തോമസ് മാത്യുവിനെ ആദരിക്കും. പ്രിൻസിപ്പൽ ഡോ എം ഐ പുന്നൂസ് അധ്യക്ഷത വഹിക്കും. സെമിനാർ കോഡിനേറ്റർ ഡോ ഷിമി പോൾ ബേബി, സർവ്വവിജ്ഞാന കോശം എഡിറ്റർ എസ് രാജേഷ് കുമാർ എന്നിവർ പ്രസംഗിക്കും.

കൂടുതൽ വിവരങ്ങൾക്ക്: 9446191494

[download id=”9691″]