തണലിടം ഇക്കോ ഷോപ്പ് ഉദ്ഘാടനം നവംബർ 9-ന്
തണലിടം ഇക്കോ ഷോപ്പ് ഉദ്ഘാടനം നവംബർ 9-ന്
തണലിടം ഇക്കോ ഷോപ്പ് ഉദ്ഘാടനം നവംബർ 9-ന്

യൂസിയൻ സാമൂഹിക പ്രതിബദ്ധതയുടെയും സേവന, ക്ഷേമ പരിപാടികളുടെയും പ്രതീകമായി മാറുകയാണ് പുതിയ തണലിടം ഇക്കോഷോപ്പ്. യൂ.സി കോളേജ് ടാഗോർ ഗേറ്റിന് സമീപത്തായി പണിപൂർത്തിയാക്കിയ തണലിടം ഇക്കോഷോപ്പിന്റെ ഉദ്ഘാടനം ആലുവ മുനിസിപ്പൽ ചെയർമാൻ ശ്രീ. എം.ഒ ജോൺ നവംബർ 9-ന് രാവിലെ 9.30-ന് നിർവഹിക്കും. യൂ.സി ക്യാമ്പസിൽ നിന്നുള്ള ജൈവ പച്ചക്കറികൾ, ഭക്ഷ്യവിഭവങ്ങൾ, കരകൗശല ഉൽപ്പന്നങ്ങൾ, കോളേജ് സുവനീറുകൾ എന്നിവ ഇവിടെ ലഭിക്കും. വിശപ്പ് രഹിത സമൂഹമെന്ന കാഴ്ചപ്പാടിന്റെ ഭാഗമായി ദിവസവും 50 നിർധനർക്ക് ഇവിടെനിന്ന് സൗജന്യ ഉച്ചഭക്ഷണപ്പൊതികൾ വിതരണം ചെയ്യും. കൂടാതെ ഉടുപ്പുകൾ മുതൽ ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ വരെ ഉപയോഗരഹിതമായിരിക്കുന്ന വസ്തുക്കൾ ആവശ്യക്കാർക്ക് വിതരണം ചെയ്യുന്ന ത്രിഫ്റ്റ് ഷോപ്പും തണലിടത്തിന്റെ ഭാഗമാണ്.