സമൂഹത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന സാധാരണക്കാർക്ക് ആശ്വാസം ഏകുന്ന പദ്ധതിയായ തണലിടം എന്ന സംരംഭത്തിന് യു.സി കോളേജിൽ മെയ് 8 തിങ്കളാഴ്ച തുടക്കം കുറിക്കും.
യൂസിയൻ സമൂഹത്തിൽ നിന്നുള്ള ജൈവ വിഭവങ്ങൾ ന്യായവിലക്ക് നൽകുന്ന ഹരിത കേന്ദ്രം, ആവശ്യം കഴിഞ്ഞവയോ ആവശ്യത്തിലേറെയുള്ളവയോ ആയ ഉടുപ്പുകൾ മുതൽ ഇലക്ട്രോണിക് ഉൽപ്പന്നം വരെയുള്ള വസ്തുക്കൾ വളരെ മിതമായ വിലയിൽ ലഭ്യമാക്കുന്ന ത്രിഫ്റ്റ് ഷോപ്പ് പദ്ധതി, അധ്യയന ദിനങ്ങളിൽ വിശക്കുന്നവന് ഉച്ചഭക്ഷണം നൽകുന്ന പദ്ധതി എന്നിവ ചേർന്ന ത്രിമുഖ സംരംഭമാണ് തണലിടം.
ആദ്യഘട്ടത്തിൽ അർഹരായ 50 പേർക്ക് സൗജന്യ ഉച്ച ഭക്ഷണം എല്ലാ പ്രവർത്തി ദിനങ്ങളിലും വിതരണം ചെയ്യും. തിങ്കളാഴ്ച രാവിലെ 11 മണിക്ക് സൗജന്യ ഉച്ചഭക്ഷണ പദ്ധതിയുടെ ഉദ്ഘാടനം കരുമാലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീലത ലാലു നിർവഹിക്കും. തുടർന്ന് ഹരിത കേന്ദ്രത്തിന്റെ കല്ലിടിൽ കർമ്മം ഡോ. ഏലിയാസ് മോർ അത്താനാസിയോസ് മെത്രാപ്പോലീത്ത നിർവഹിക്കുന്നതാണ്. പരിസ്ഥിതി പ്രവർത്തകനായ ശ്രീമൻ നാരായണൻ, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. വീടുകളിൽ ആവശ്യമില്ലാതിരിക്കുന്നതും മറ്റുള്ളവർക്ക് പ്രയോജനകരമാകുന്നതുമായ ഉൽപ്പന്നങ്ങൾ ആർക്കും തണലിടം കേന്ദ്രത്തിലേക്ക് നൽകാനാവും.
യു.സി കോളേജ് ബോട്ടണി വിഭാഗം അധ്യാപിക ഡോ. അനുമോൾ ജോസിന്റെ നേതൃത്വത്തിൽ പൂർവ്വ അധ്യാപക, വിദ്യാർത്ഥികളടക്കമുള്ള ക്യാമ്പസ് സമൂഹത്തിൻറെ പൊതുപങ്കാളിത്തത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്: 9526842656.
Brochure: thanalidam-2023-2.pdf (67 downloads )
Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in