കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിൻറെ പ്രഥമസ്ഥാനിയൻ പി.എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19ന് വായന പക്ഷാചരണം ആരംഭിച്ച് ഐ.വി ദാസിന്റെ ജന്മദിനമായ ജൂലൈ 7ന് സമാപിക്കുന്നു. വായന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം 2023 ജൂൺ 19 തിങ്കളാഴ്ച രാവിലെ 11:45ന് പ്രൊഫ.എം.കെ സാനു നിർവഹിക്കുന്നു. യുസി കോളേജ് പ്രിൻസിപ്പൽ ഡോ. എം.ഐ. പുന്നൂസ് അധ്യക്ഷത വഹിക്കും.