അങ്കമാലി പൂർവ വിദ്യാർത്ഥി ചാപ്റ്റർ ഉദ്ഘാടനം

ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ആരംഭിച്ച അങ്കമാലി പൂർവ വിദ്യാർത്ഥി ചാപ്റ്റർ ഉദ്ഘാടനം അങ്കമാലി വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ പ്രശസ്ത സംഗീതസംവിധായകനും പൂർവ വിദ്യാർഥിയുമായ ശ്രീ രാജൻ ആൻറണി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ എം.ഐ പുന്നൂസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോളേജ് മാനേജർ റവ. തോമസ് ജോൺ, അഡ്വ. ജയശങ്കർ, ഡോ. കെ. വി. കുഞ്ഞികൃഷ്ണൻ, ജെയ്സൺ പാനികുളങ്ങര, പോൾ മുണ്ടാടൻ, മാർട്ടിൻ മൂഞ്ഞേലി, കെ.പി. ബേബി, ബെന്നി എബ്രഹാം, എം.ഡി. ജോയി, റാഫേൽ ഇ.ഡി, പോൾ ജോവർ, തോമസ് തച്ചിൽ തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ പങ്കെടുത്ത മുൻ അധ്യാപകരെ പൊന്നാട അണിയിച്ച് ഗുരുവന്ദനം നടത്തി.

https://www.facebook.com/actvnewsangamaly/videos/826948798676065/?extid=CL-UNK-UNK-UNK-AN_GK0T-GK1C&ref=sharing