ചുവരുകൾക്ക് വർണ്ണമേകി വരയിലെ ചിത്രകാരന്മാർ

വെൽഫെയർ അസോസിയേഷൻ ട്രസ്റ്റിലെ താമസക്കാരുടെ കണ്ണുകളിലേക്ക് പുതു ചിത്രങ്ങളുടെ ഒരു വിസ്മയ ലോകം തീർക്കുകയാണ് യുസി കോളേജിലെ ചിത്രകാരന്മാരുടെ ക്ലബ്ബായ വര . അതിനു മുന്നോടിയായി ട്രസ്റ്റിലെ ഫിസിയോതെറാപ്പി റൂമിലെ ചുമരുകൾക്ക് ചിത്രകാരന്മാർ നിറം പകർന്നു. അവർക്ക് നേതൃത്വം പകരാൻ അധ്യാപികയായ മിനിയും കൂടെയുണ്ടായിരുന്നു.

വരയ്ക്കുശേഷം താമസിക്കാരോട് സംസാരിച്ചും, അവരുടെ കൂടെ പാട്ട് പാടിയുമാണ് കലാകാരന്മാർ മടങ്ങിയത്.ചിത്രം വരക്കണമെന്ന ആശയവുമായി സമീപിച്ചപ്പോൾ തന്നെ അത് ഏറ്റെടുത്ത് ചുമരുകളെ മനോഹരമാക്കിയ എല്ലാ ചിത്രകാരന്മാരോടുമുള്ള സ്നേഹം അറിയിക്കുന്നു.