എൽ. എഫ്. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ്താൽമോളജി വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി നാഷണൽ സർവീസ് സ്കീം ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് എൻ എസ് എസ് യൂണിറ്റ് അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലും സംയുക്തമായി ജില്ലയിൽ സമ്പൂർണ്ണ തിമിര വിമുക്ത യത്നത്തിന് തുടക്കം കുറിക്കുന്നു. ഡിസംബർ എട്ടാം തീയതി പതിനൊന്ന് മണിക്ക് യൂ.സി. കോളേജ് വി.എം.എ. ഹാളിൽ വെച്ച് ബഹു.വ്യവസായ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ് ഉദ്ഘാടനം നിർവ്വഹിക്കുന്നു. ചടങ്ങിൽ ജൂബിലി ലോഗോ തപാൽ സ്റ്റാമ്പിൻ്റെ പ്രകാശനവും നടത്തുന്നു. സൗജന്യ തിമിര ശസ്ത്രക്രിയ, സൗജന്യ കേൾവി പരിശോധന,അർഹരായവർക്ക് സൗജന്യ സ്പെഷലിസ്റ്റ് കൺസൾട്ടേഷൻ (ഇ.എൻ.ടി.- ഒ.പി.) എന്നി സൗകര്യങ്ങളും ലഭ്യമാക്കുന്നതാണ്.