Posted 2 months ago
ബഹു സ്വഭാവികളായ അനുഭവങ്ങളുടെ വൈവിധ്യ ലോകമാണ് മലയാളത്തിലെ പുതുകവിതകൾ അടയാളപ്പെടുത്തുന്നതെന്ന് ഡോ. മ്യൂസ് മേരി ജോർജ് പറഞ്ഞു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ടിൻ്റെ സഹകരണത്തോടെ യൂണിയൻ ക്രിസ്ത്യൻ കോളേജ് മലയാള വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ”കവിതയുടെ പുതുവഴികൾ ‘ എന്ന വിഷയത്തിൽ നടന്ന ഏകദിന സെമിനാർ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു മ്യൂസ് മേരി ജോർജ്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സത്യൻ എം. അധ്യക്ഷത വഹിച്ചു. ഡോ. മിനി ആലീസ് രചിച്ച കവിതാപഠന ഗ്രന്ഥങ്ങളുടെ പ്രകാശനം ചടങ്ങിൽ നടന്നു. ‘പെൺകവിതയിലെ ജ്വാലാ മുഖങ്ങൾ’ എന്ന പുസ്തകം സർവ്വവിജ്ഞാനകോശം ഡയറക്ടർ ഡോ. മ്യൂസ് മേരി ജോർജ്, മാനേജർ ഡോ. കെ.പി. ഔസേപ്പിന് നൽകി പ്രകാശനം ചെയ്തു. കവിതയുടെ രസമാപിനികൾ’ എന്ന കൃതി പ്രശസ്ത കവി പി. രാമൻ, മലയാളവിഭാഗം അധ്യക്ഷൻ ഡോ. സിബു എം. ഈപ്പന് നൽകി പ്രകാശനം ചെയ്തു. ഡോ. വിധു നാരായൺ, ഡോ ഷിമി പോൾ ബേബി എന്നിവർ പുസ്തകങ്ങൾ പരിചയപ്പെടുത്തി. ഡോ. മിനി ആലീസ്, ,അമ്പിളി ടി. എന്നിവർ പ്രസംഗിച്ചു. കവിതാ സെമിനാറിൽ ‘സമകാലിക ലോക കവിതയ്ക്ക് ഒരാമുഖം’ എന്ന വിഷയത്തിൽ പി. രാമൻ പ്രബന്ധം അവതരിപ്പിച്ചു.’ മലയാള പെൺ കവിതയുടെ ഇന്ദ്രിയാനുഭവ സംസ്കാരം’ എന്ന പ്രബന്ധം ഡോ. കവിതാ ബാലകൃഷ്ണനും ‘ സൈബറിടത്തിലെ കവിതാ പ്രവണതകൾ’ എന്ന പ്രബന്ധം സുജീഷും അവതരിപ്പിച്ചു. മേജർ കെ.എസ്. നാരായണൻ, ഡോ. സജു മാത്യു എന്നിവർ വിവിധ സെഷനുകളിൽ മോഡറേറ്റർമാർ ആയിരുന്നു.
Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in