യുസി കോളേജിൽ എം സി എ 2024 ബാച്ചിന്റെ ഉദ്ഘാടനം

ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് എം.സി.എ. 2024ബാച്ചിന്റെ ഉദ്ഘാടനം ടി.സി.എസ്. വൈസ് പ്രസിഡൻ്റും ഡെലിവറി ഹെഡുമായ ദിനേശ് പി. തമ്പി നിർവഹിച്ചു.

സാങ്കേതിക വിദ്യയുടെ അതിവേഗത്തിലുള്ള മാറ്റങ്ങൾക്ക് അനുയോജ്യമായി അറിവ് പുതുക്കി കൊണ്ടിരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നി പറഞ്ഞു.
കോളേജ് പ്രിൻസിപ്പൽ ഡോ. മിനി ആലീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് മാനേജർ ഇൻ ചാർജ് ഡോ. പി.എം. കുര്യാച്ചൻ, എം.സി.എ. വകുപ്പ് മേധാവി ഷെർന മോഹൻ, ബർസാർ സിബു എം. ഈപ്പൻ, എം.സി.എ. ഡയറക്ടർ ഡോ എ. വി. അലക്സ്, സുരഭി പി.വി. തുടങ്ങിയവർ സംസാരിച്ചു.