UC College Aluva Back

News

സിനു വർഗീസ് സ്മാരക അവാർഡിന് പിഎച്ച്.ഡി. പ്രബന്ധങ്ങൾ ക്ഷണിച്ചു.

Posted 1 week ago       Comments

ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് മലയാളവിഭാഗം ഈ വർഷത്തെ സിനു വർഗീസ് സ്മാരക എൻഡോവ്മെന്റ് അവാർഡിന് പിഎച്ച്.ഡി. പ്രബന്ധങ്ങൾ ക്ഷണിച്ചു. യു.സി. കോളേജിലെ മലയാളവിഭാഗത്തിൽ ഗവേഷകയായിരിക്കെ നിര്യാതയായ സിനു വർഗീസ്സിന്റെ സ്മരണാർത്ഥം യു.സി. കോളേജിലെ മലയാള വിഭാഗത്തിൽ സിനു വർഗീസിന്റെ കുടുംബാംഗങ്ങൾ സ്ഥാപിച്ചിട്ടുള്ള അവാർഡ് ആണ് സിനു വർഗീസ് സ്മാരക എൻഡോവ്മെന്റ് അവാർഡ്. ഓരോ വർഷവും ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ മലയാളത്തിൽ പിഎച്ച്ഡി ലഭിക്കുന്ന പ്രബന്ധങ്ങളാണ് അവാർഡിനായി പരിഗണിക്കുന്നത്. 2023ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ പിഎച്ച്.ഡി. ലഭിച്ചിട്ടുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്രബന്ധത്തിന്റെ ഘടന, രീതിശാസ്ത്രത്തിന്റെ പ്രസക്തി, രീതിശാസ്ത്രത്തിന്റെ പ്രയോഗം, പ്രബന്ധാവതരണരീതി, ഭാഷ, ഗവേഷണവിഷയത്തിന്റെ പ്രസക്തി – എന്നിവയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന മികച്ച പ്രബന്ധത്തിനാണ് അവാർഡ് നൽകുന്നത്. 10,000 രൂപയും സർട്ടിഫിക്കറ്റുമാണ് അവാർഡ്. അവാർഡിനായി അപേക്ഷിക്കുന്നവർ പ്രബന്ധത്തിന്റെ അച്ചടിച്ച ഒരു പകർപ്പ്, പ്രബന്ധത്തിൽ പ്ലേജറിസം ഇല്ല എന്ന് സാക്ഷ്യപ്പെടുത്തുന്ന സത്യവാങ്മൂലം എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. 2023ജനുവരി ഒന്നിനും ഡിസംബർ 31നും ഇടയിൽ പിഎച്ച്.ഡി. അവാർഡ് ചെയ്തിട്ടുള്ള പ്രബന്ധമാണെന്ന് തെളിയിക്കുന്ന രേഖയും അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. പ്രബന്ധത്തിന്റെ ഹാർഡ് ബയന്റ്ചെയ്ത കോപ്പിയാണ് അയയ്ക്കേണ്ടത്. സമ്മാനാർഹമാകുന്ന പ്രബന്ധമുൾപ്പെടെ ലഭിക്കുന്ന പ്രബന്ധങ്ങളെല്ലാം മലയാളവിഭാഗം ലൈബ്രറിയിൽ സൂക്ഷിക്കുന്നതാണ്. അപേക്ഷകൾ അയയ്ക്കേണ്ട വിലാസം വകുപ്പധ്യക്ഷൻ, മലയാളവിഭാഗം, യൂണിയൻ ക്രിസ്ത്യൻ കോളേജ്, ആലുവ 683102. അപേക്ഷയും പ്രബന്ധവും ലഭിക്കേണ്ട അവസാന തീയതി 2024 നവംബർ 29. കൂടുതൽ വിവരങ്ങൾക്ക് – 9388821638.

Comments ()

uc college aluva
UC College Aluva
Union Christian College, Aluva, India Affiliated to Mahatma Gandhi University, Kottayam, India

Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in

Phone No : 0484 2609194, Mobile No: +91-7012626868
Email : ucc@uccollege.edu.in