UC College Aluva Back

News

അനധ്യാപക കുടുംബ സംഗമം

Posted 11 months ago       Comments

അനധ്യാപക കുടുംബ സംഗമം

ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിന്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അനധ്യാപക കുടുംബ സംഗമം നടത്തി.

കോളേജിന്റെ ആരംഭം മുതൽ  അനധ്യാപകരായി സേവനം ചെയ്തവരും ഇപ്പോൾ സർവീസിൽ ഉള്ളവരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത പരിപാടി  തലമുറകളുടെ സംഗമവേദിയായി.

ഒരു നൂറ്റാണ്ടിന്റെ ഗതകാല സ്മരണകൾ ഉണർത്തുന്ന സംഗമം കോളേജിന്റെ ശതാബ്ദിയാഘോഷത്തിന് മാറ്റുകൂട്ടുന്നതായി  പ്രിൻസിപ്പൽ ഡോ.എം.ഐ പുന്നൂസ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

എക്കാലത്തും കോളേജിന്റെ  ഉന്നമനത്തിനായി സമർപ്പിതരായ അനധ്യാപകരുടെ സേവനങ്ങളെ കോളേജ്  മാനേജർ റവ. തോമസ് ജോൺ മുഖ്യപ്രഭാഷണത്തിൽ  അനുസ്മരിച്ചു.

എല്ലാ ജീവനക്കാരുടെയും സമ്പൂർണ വിവരങ്ങൾ അടങ്ങിയ അനധ്യാപക ഡയറക്ടറിയുടെ പ്രകാശനം മുൻ സൂപ്രണ്ട് ശ്രീ എം.പി ഉമ്മന് ആദ്യകോപ്പി നൽകിക്കൊണ്ട് പ്രിൻസിപ്പൽ ഡോ.എം.ഐ പുന്നൂസ്  നിർവഹിച്ചു. കോളേജിന്റെ ചരിത്രത്തിൽ ആദ്യമായി പ്രസിദ്ധീകരിക്കുന്ന ഡയറക്ടറി ഒരു നാഴികക്കല്ലാണെന്ന് പ്രിൻസിപ്പൽ അഭിപ്രായപ്പെട്ടു.

വിരമിച്ച ജീവനക്കാരെ പൊന്നാട അണിയിച്ച് ആദരിച്ചു. മൺമറഞ്ഞ അനദ്ധ്യാപകരെ അനുസ്മരിക്കുകയും  കുടുംബാംഗങ്ങൾക്ക് ശതാബ്ദിയുടെ ഉപഹാരം  നൽകുകയും ചെയ്തു. സർവീസിൽ 25 വർഷം പൂർത്തിയാക്കിവരെ മെമന്റോ നൽകി അനുമോദിച്ചു. കുടുംബാംഗങ്ങൾ അവതരിപ്പിച്ച സംഗീത -നൃത്തനൃത്യങ്ങളും യോഗാനന്തരം പങ്കിട്ട സ്നേഹവിരുന്നും പരിപാടിയെ അവിസ്മരണീയമാക്കി.

മുൻ സൂപ്രണ്ടുമാരായ ശ്രീ എം.പി ഉമ്മൻ, ശ്രീ ടി.വി പൗലോസ്, ശ്രീമതി ലീലാമ്മ ജേക്കബ്,  ശ്രീ. ടി.സി ജോസ്,  ശ്രീ എം.എ കുര്യാക്കോസ് എന്നിവർ ഓർമകൾ പങ്കുവച്ചു കൊണ്ട് സംസാരിച്ചു.

സീനിയർ സൂപ്രണ്ട് ശ്രീ സോണി വർഗീസ് സ്വാഗതവും അസോസിയേഷൻ സെക്രട്ടറി ശ്രീ ക്രിസ്മോൻ തോമസ് നന്ദിയും നേർന്നു.

Comments ()

uc college aluva
UC College Aluva
Union Christian College, Aluva, India Affiliated to Mahatma Gandhi University, Kottayam, India

Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in

Phone No : 0484 2609194, Mobile No: +91-7012626868
Email : ucc@uccollege.edu.in