UC College Aluva Back

News

ആലുവ യു.സി കോളേജ് മാഗസിന് കടമ്മനിട്ട സ്മാരക പുരസ്കാരം.

Posted 12 months ago       Comments

കേരളത്തിലെ മികച്ച കലാലയ മാഗസിന് പനമറ്റം ദേശീയ വായനശാല ഏർപ്പെടുത്തിയിട്ടുള്ള കടമ്മനിട്ട സ്മാരക പുരസ്കാരത്തിന് യൂണിയൻ ക്രിസ്ത്യൻ കോളേജിന്റെ ‘വെള്ളിരേഖ’ എന്ന മാഗസിൻ അർഹമായി. എമിൽ എൽദോ ആണ് സ്റ്റുഡൻറ് എഡിറ്റർ. മലയാള വിഭാഗം അധ്യാപകൻ ഡോ. സജു മാത്യു സ്റ്റാഫ് എഡിറ്ററും റിസ്വി ചാറ്റർജി സബ് എഡിറ്ററുമാണ്.

യുസി കോളേജിന്റെ ശതാബ്ദി വർഷമായ 2021-22 അധ്യായനവർഷത്തെ കോളേജ് മാഗസിൻ ആണ് വെള്ളിരേഖ.
അരികുവൽക്കരണത്തിന്റെയും അന്യവൽക്കരണത്തിന്റെയും കാലത്ത് യുസി കോളേജിലെ വിദ്യാർഥികളും, അധ്യാപകരും, അനധ്യാപകരും, പൂർവ വിദ്യാർത്ഥികളും അടക്കമുള്ളവരെ ഉൾക്കൊള്ളുകയും ബ്രെയിലി മാഗസിനായും ഓഡിയോ ബുക്ക് ആയും എല്ലാവരിലേക്കും എത്തിച്ചേരുവാനും ഈ മാഗസിന് കഴിഞ്ഞു. ഒരുപക്ഷേ ഒരു കലാലയത്തിലെ കാഴ്ച പരിമിതിയുള്ള എല്ലാ വിദ്യാർത്ഥികൾക്കും ലഭ്യമായ കേരളത്തിലെ ആദ്യ കലാലയ മാഗസിൻ എന്ന നിലയിലും വെള്ളിരേഖ പ്രസക്തമാകുന്നു. സ്പോർട്ടിഫൈ മ്യൂസിക് പ്ലാറ്റ്ഫോമിൽ ഓഡിയോ ബുക്ക് ആയും flip html – ൽ ഈ-മാഗസിൻ ആയും വെള്ളിരേഖ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
മാഗസിൻ ഡിസൈനിങ്ങിന് സാങ്കേതികവിദ്യയുടെ നവീന സാധ്യതയായ ആർട്ടിഫിഷൽ ഇന്റലിജൻസ് (AI) ഉപയോഗിച്ചിട്ടുണ്ട്. എഐയുടെ സഹായത്തോടെ തയ്യാറാക്കിയ കേരളത്തിലെ ആദ്യ കലാലയ മാഗസിനും വെള്ളിരേഖ ആയിരിക്കണം. പ്രിന്റിങ് ഒഴികെ ലേഔട്ടും ഡിസൈനും ടൈപ്പിങ്ങും അടക്കം സകല ജോലികളും യുസിയിലെ വിദ്യാർത്ഥികൾ തന്നെയാണ് പൂർത്തീകരിച്ചത് എന്നതുകൊണ്ട് തന്നെ കലാലയ മാഗസിൻ എന്ന നിലയിൽ വെള്ളിരേഖ സമ്പൂർണ്ണമാണ്.

കോളേജിലെ എൻ.ആര്‍ ബ്ലോക്കിന്റെ ചുവരിൽ പൊട്ടിമുളച്ച പുൽനാമ്പിന് സമർപ്പിക്കപ്പെട്ട മാഗസിൻ ശക്തമായ പാരിസ്ഥിതിക രാഷ്ട്രീയം മുന്നോട്ട് വയ്ക്കുന്നുണ്ട്. ജർമൻ ആസ്ഥാനമായ നോൺ പ്രോഫിറ്റ് ഓർഗനൈസേഷൻ ഇക്കോഷ്യയയുടെ (Nonprofit organization Ecosia) സെർച്ച് എൻജിൻ ഉപയോഗിച്ച് ക്യു.ആർ കോഡ് സ്കാൻ ചെയ്ത് ഒരു വ്യക്തി മാഗസിൻ വായിക്കുന്നതിലൂടെ ലഭിക്കുന്ന പരസ്യ വരുമാനം ഉപയോഗിച്ച് അവർ ഒരു മരം നടും. ആ അർത്ഥത്തിൽ വെള്ളിരേഖ ഒരു കാർബൺ ന്യൂട്രൽ മാഗസിൻ കൂടിയാണ്.

കുടി ഒഴിപ്പിക്കപ്പെട്ട ഒരു കുട്ടിയുടെ കഥ പ്രമേയമാക്കി സഞ്ചരിക്കുന്ന മാഗസിൻ വായനക്കാരന്റെയും സമൂഹത്തിന്റെയും കണ്ണിലൂടെ എല്ലാം നോക്കി കാണുന്നു.

മിന്നലിന്റെ കനത്ത പ്രഹരം ഏൽപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ കൂടിയും മൗനം വെടിഞ്ഞ് നേർത്ത വെള്ളി രേഖയുടെ പ്രഹരം എങ്കിലും ഏൽപ്പിക്കുക എന്ന ആശയത്തോടെയാണ് മാഗസിന് ‘വെള്ളിരേഖ’ എന്ന നാമകരണം ചെയ്തതും കവർപേജ് തയ്യാറാക്കിയതും.

മെയ് 14ന് പനമറ്റം ദേശീയ വായനശാലയിൽ നടന്ന ചടങ്ങിൽ കടമ്മനിട്ട പുരസ്കാരം മാഗസിൻ സ്റ്റുഡൻറ് എഡിറ്റർ എമിൽ എൽദോയും സ്റ്റാഫ് എഡിറ്റർ ഡോ. സജു മാത്യുവും കൂടി ഏറ്റുവാങ്ങി.

Comments ()

uc college aluva
UC College Aluva
Union Christian College, Aluva, India Affiliated to Mahatma Gandhi University, Kottayam, India

Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in

Phone No : 0484 2609194, Mobile No: +91-7012626868
Email : ucc@uccollege.edu.in