എ.കെ ബേബി മെമ്മോറിയൽ ഹോക്കി ചാമ്പ്യൻഷിപ്പിന് തുടക്കമായി
എ.കെ ബേബി മെമ്മോറിയൽ ഹോക്കി ചാമ്പ്യൻഷിപ്പിന് തുടക്കമായി
എ.കെ ബേബി മെമ്മോറിയൽ ഹോക്കി ചാമ്പ്യൻഷിപ്പിന് തുടക്കമായി

യുസി കോളേജിൽ 26 മത് എ.കെ ബേബി മെമ്മോറിയൽ ഹോക്കി ചാമ്പ്യൻഷിപ്പിന് തുടക്കമായി. യുസി കോളേജ് ഹോക്കി ഫീൽഡിൽ ആലുവ റൂറൽ അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ബിജി ജോർജ് ടി ടൂർണ്ണമെൻറ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ എം.ഐ പുന്നൂസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് മാനേജർ റവ തോമസ് ജോൺ, കായികവകുപ്പ് മേധാവി ഡോ. ബിന്ദു എം, മുൻ കായിക വകുപ്പ് മേധാവി ഡോ. അനിൽ തോമസ് കോശി, കോളേജ് യൂണിയൻ ചെയർപേഴ്സൺ എമിൽ എൽദോ തുടങ്ങിയവർ സംസാരിച്ചു.

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് യു.സി കോളേജിലെ പ്രഗൽഭരായ മുൻ വനിത കായികതാരങ്ങളായ രമണി ജോസഫ്, സുമതി എബ്രഹാം, മേരി ജോർജ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.