Posted 2 years ago
ആലുവ യൂണിയൻ ക്രിസ്ത്യൻ കോളജിന്റെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് നടക്കുന്ന കലാസാംസ്കാരിക പരിപാടി ‘നിത്യഹരിതം 2022’ പ്രൊഫ എം.കെ സാനു ഉദ്ഘാടനം ചെയ്തു.
ജനാധിപത്യം വിമർശനത്തിന് ഇടം നൽകുന്ന വ്യവസ്ഥിതിയാണെന്നും അന്ധവിശ്വാസങ്ങളെ നേരിടുവാൻ ശാസ്ത്രീയ വീക്ഷണത്തെ വളർത്തണമെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രീയ വീക്ഷണത്തേയും, ശാസ്ത്ര പഠനത്തെയും വളർത്തുകയും, പരീക്ഷണത്തിനും നിരീക്ഷണത്തിനും പ്രാധാന്യം നൽകുകയും വഴി മാത്രമേ സമൂഹത്തിന്റെ അന്ധത നീക്കം ചെയ്യുവാൻ സാധിക്കുകയുള്ളു എന്നും അദ്ദേഹം കൂട്ടി ചേർത്തു.
എംഎൽഎ അൻവർ സാദത്ത്, ആലുവ മുൻസിപ്പൽ ചെയർമാൻ എം.ഓ ജോൺ, കോളേജ് മാനേജർ റവ. തോമസ് ജോൺ പ്രിൻസിപ്പൽ ഡോ. എം.ഐ. പുന്നൂസ്, കരുമാലൂർ പഞ്ചായത്ത് പ്രസിഡൻറ് ശ്രീലത ലാലു, വാർഡ് മെമ്പർ അബ്ദുൽസലാം , എൻ. എം. പിയേഴ്സൺ, പൂർവ്വ വിദ്യാർത്ഥി പ്രതിനിധികളായ അഡ്വ ആയൂബ് ഖാൻ, പിആർ രഘു തുടങ്ങിയവർ സംസാരിച്ചു.
Phone No : 0484 2609194, +91-7012626868 , Email : ucc@uccollege.edu.in