കൃതജ്ഞത ശുശ്രുഷ നടത്തി
കൃതജ്ഞത ശുശ്രുഷ നടത്തി

ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ നൂറു വര്ഷം തികയുന്നതിന്റെ ഭാഗമായുള്ള ഓൺലൈൻ ശതാബ്ദി കൃതജ്ഞത ശുശ്രുഷ നടത്തി. ഡോ. തിയോഡോഷ്യസ്സ് മാർത്തോമാ മെത്രപൊലീത്ത മുഖ്യ സന്ദേശം നൽകി. സ്ഥാപക പിതാക്കന്മാരുടെ വീക്ഷണങ്ങളെ മുറുകെ പിടിച്ചു കൊണ്ട് ആധുനിക കാലത്തു ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉയർന്നു നിൽക്കുന്ന കോളേജ് അതുമായി മുന്നോട്ടു തന്നെ പോയി, വരും തലമുറകൾക്കു വെളിച്ചമാകണമെന്നു അദ്ദേഹം സൂചിപ്പിച്ചു. കോളേജ് മാനേജർ റവ. തോമസ് ജോൺ, പ്രിൻസിപ്പൽ ഡോ. റേച്ചൽ റീന ഫിലിപ്പ് ബർസാർ ഡോ. എം. ഐ. പുന്നൂസ് എന്നിവർ നേതൃത്വം നൽകിയ ചടങ്ങിൽ അധ്യാപകർ, അനദ്ധ്യാപകർ, വിദ്യാർഥികൾ, പൂർവ വിദ്യാർഥികൾ, റിട്ടയേർഡ് അധ്യാപകനാധ്യാപകർ തുടങ്ങി നിരവധി പേർ പങ്കടുത്തു.