ഡെങ്കിപ്പനി ഭീതി വിതയ്ക്കുന്ന നിലവിലെ സാഹചര്യത്തിൽ ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിലെ 7(K) ഗേൾസ് ബറ്റാലിയൻ എൻ സി സി സബ് യൂണിറ്റ് 2023 ജൂൺ 24-ന് ‘ഡെങ്കിപ്പനി’ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കരുമാല്ലൂർ പഞ്ചായത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ഷിബു ആണ് ക്ലാസ്സ് നയിച്ചത്. പനി പരത്തുന്ന കൊതുകുകളുടെ പ്രത്യേകതകളും രോഗലക്ഷണങ്ങളും തുടർന്ന് സ്വീകരിക്കേണ്ട കരുതൽ നടപടികളെ പറ്റിയും സൂചിപ്പിക്കുകയുണ്ടായി. നമ്മുടെ ചുറ്റുപാടുകളിൽ ശരിയായ ശുചിത്വം പാലിക്കേണ്ടതിന്റെ പ്രാധാന്യവും ക്ലാസ്സിൽ ചർച്ച ചെയ്തു. ലെഫ്റ്റനന്റ് നിനോ ബേബിയുടെ നേതൃത്വത്തിൽ മുപ്പത് എൻസിസി കേഡറ്റുകൾ സെഷനിൽ പങ്കെടുക്കുകയും വരും ദിനങ്ങളിൽ സ്വീകരിക്കേണ്ട വാർഡ്തല ഡെങ്കി പ്രതിരോധ തുടർ നടപടികൾ ചർച്ചക്ക് വിധേയമാവുകയും ചെയ്തു.