ത്രിദിന അന്താരാഷ്ട്ര വർക്ഷോപ്
ത്രിദിന അന്താരാഷ്ട്ര വർക്ഷോപ്

ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് കായികവിഭാഗത്തിന്റെയും ഇന്റർനാഷണൽ സൊസൈറ്റി ഫോർ അഡ്വാൻസ്മെന്റ് ഓഫ് കിനാത്രോപൊമെട്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ത്രിദിന അന്താരാഷ്ട്ര വർക്ഷോപ് ആരംഭിച്ചു. പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം യൂണിയൻ ക്രിസ്ത്യൻ കോളേജ് മാനേജർ റെവ. ഫാ. തോമസ് ജോൺ നിർവഹിച്ചു. കായിക വിഭാഗം മേധാവി Dr. ബിന്ദു എം. സ്വാഗതം പറഞ്ഞ ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ Dr. എം. ഐ. പുന്നൂസ് ആശംസകൾ അറിയിച്ചു. ആന്ത്രോപൊമെട്രിസ്റ്റും ലെവൽ 3 ട്രെയിൻറും ആയ Dr. ജോസലറ്റ് ചാൾസ് മുഖ്യപ്രഭാഷണം നടത്തി.