Posted 3 years ago
യൂണിയൻ ക്രിസ്ത്യൻ കോളേജ് മലയാള വിഭാഗത്തിലെ വിദ്വാൻ പി.ജി. നായർ സ്മാരക ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഗോത്ര ജീവിതം: ഭാഷ, സാഹിത്യം, സംസ്കാരം എന്ന വിഷയത്തിൽ ദേശീയ സെമിനാർ ആരംഭിച്ചു. യൂ.സി. കോളേജ് മാനേജർ റവ. തോമസ് ജോൺ ഉദ്ഘാടനം ചെയ്തു. യൂ.സി. കോളേജിലെ മലയാളവിഭാഗം അക്കാദമിക മേഖലയ്ക്ക് നൽകുന്ന സംഭാവന നിസ്തുലമാണ് എന്ന് തോമസ് ജോൺ അനുസ്മരിച്ചു. പതിനഞ്ചു വർഷമായി തുടർച്ചയായി സെമിനാർ സംഘടിപ്പിക്കുകയും സെമിനാർ പ്രബന്ധങ്ങൾ പിറ്റേവർഷം പുസ്തക രൂപത്തിൽ ഭൂമിമലയാളം ജേർണലായി പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന അക്കാദമിക പ്രവർത്തനം യൂ.സി. കോളേജ് മലയാള വിഭാഗത്തിന്റെ വ്യതിരിക്തതയാണ് എന്നും ഉദ്ഘാടന പ്രഭാഷണത്തിൽ റവ.തോമസ് ജോൺ പ്രസ്താവിച്ചു. പ്രിൻസിപ്പാൾ ഡോ. താര കെ. സൈമൺ സെമിനാറിന് അധ്യക്ഷത വഹിച്ചു. വകുപ്പധ്യക്ഷൻ ഡോ. വിധു നാരായൺ, വിദ്വാൻ പി.ജി. നായർ ട്രസ്റ്റ് അംഗം ഡോ. സജി കെ.എസ്., ഡോ.വി.പി. മാർക്കോസ്, സെമിനാർ കോഡിനേറ്റർ ഡോ. എം.ഐ. പുന്നൂസ് എന്നിവർ പ്രസംഗിച്ചു. ഡോ. വി.പി. മാർക്കോസ്, ഡോ. വിധുനാരായൺ എന്നിവർ ചേർന്ന് എഡിറ്റ് ചെയ്ത ഭാഷാശാസ്ത്രം പുതുകാലം പുതുവഴികൾ എന്ന ഭൂമിമലയാളം റിസർച്ച് ജേണലിന്റെ പതിന്നാലാം ലക്കം പ്രകാശനം ചെയ്തു. സായാഹ്ന കലാ സാംസ്കാരിക പരിപാടിയിൽ നാടൻ പാട്ട്, കലാ-കായിക പ്രകടനങ്ങൾ നടത്തി.
Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in