യൂണിയൻ ക്രിസ്ത്യൻ കോളേജ് മലയാളം വിഭാഗം അധ്യാപകനും കോളേജ് ബർസാറും ആയ ഡോ. എം ഐ പുന്നൂസ് രചിച്ച മിത്തും ചരിത്രവും സാഹിത്യവിവക്ഷകൾ എന്ന പുസ്തകത്തിന്റെ പ്രകാശനം മലയാളം സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ മാസം 27 ആം തീയതി ബുധനാഴ്ച യുസി കോളേജിൽ വച്ച് നടത്തപ്പെട്ടു.
കോളേജ് മാനേജർ റവ. തോമസ് ജോൺ അച്ചന് പുസ്തകം നൽകി ഡോ. സുനിൽ പി ഇളയിടം പ്രകാശനം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. താര കെ സൈമൺ അധ്യക്ഷത വഹിച്ചു. ഡോ. സെബാസ്റ്റ്യൻ ജോസഫ് പുസ്തകത്തെ പരിചയപ്പെടുത്തി.
ഇതേ തുടർന്ന് മലയാള സമാജവും സ്വരലയ സാംസ്കാരിക വേദിയും സംഗീത പരിപാടി സംഘടിപ്പിച്ചു.