കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്തും സാമൂഹിക സാംസ്കാരിക മേഖലകളിലും സമുന്നതമായ സംഭാവനകൾ നല്കിയ ആലുവ യൂണിയൻ ക്രിസ്ത്യൻ കോളജ് ചരിത്രവഴികളിൽ വളർച്ചയുടെ ഒരു നൂറ്റാണ്ടുകാലം പിന്നിടുകയാണ്.
ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി നവംബർ രണ്ടാം വാരം വിപുലമായ നിലയിൽ യൂസിയൻ ഗ്ലോബൽ മീറ്റ് സംഘടിപ്പിക്കുകയാണ്. ഇതിനു വേണ്ടി വിപുലമായ രീതിയിൽ ഡേറ്റ സമാഹരണം നടന്നു വരികയാണ്.
കോളേജിൽ നടക്കുന്ന പരിപാടികളെക്കുറിച്ചുള്ള വിവരങ്ങൾ പൂർവ്വ വിദ്യാർത്ഥികളെ കൂടി അറിയുക്കുന്നതിൻ്റെ ഭാഗമായി നടത്തുന്ന വിവരശേഖരണത്തിൽ പങ്കാളിയാകാൻ താങ്കളെ ഹൃദയപൂർവം ക്ഷണിക്കുന്നു. കൂടാതെ ഈ ഫോം നിങ്ങളുടെ പരിചയത്തിലുള്ള മറ്റു യു.സി പൂർവ്വ വിദ്യാർത്ഥികളിലേക്കും എത്തിക്കുവാൻ സന്മനസു കാണിക്കുമല്ലോ.
ഏവർക്കും നന്ദി
കോളേജ് പ്രിൻസിപ്പാൾ