ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ 2025-27 എംബിഎ ബാച്ചിന്റെ ഓറിയന്റേഷൻ പ്രോഗ്രാം – ‘വിദ്യാരംഭം’ യു.എസ്.ടി. ചീഫ് വാല്യൂ ഓഫീസർ സുനിൽ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ ഡോ. കെ പി ഔസേപ്പ് ഐ.എഫ്.എസ്. അധ്യക്ഷത വഹിച്ച ചടങ്ങിൽ ബർസാർ ഡോ. സിബു എം ഈപ്പൻ, ഡയറക്ടർ ഡോ. ഷിനിൽ സെബാസ്റ്റ്യൻ, എംബിഎ വകുപ്പ് മേധാവി നിഷ ആൻ ജേക്കബ്, ഗ്രീനി ടി തങ്കച്ചൻ തുടങ്ങിയവർ സംസാരിച്ചു.