ആലുവ യുസി കോളേജിൽ എം. ബി. എ പുതിയ ബാച്ചിന്റെ (2023-25) വിദ്യാരംഭ ചടങ്ങ് നടന്നു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുത്തു. യു.സി. കോളേജ് കേരളത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ വലിയ ചരിത്രം രചിച്ച ഇടമാണെന്നും കേരളത്തിന്റെയും രാജ്യത്തിന്റെയും രാഷ്ട്രീയ സാമൂഹ്യ മണ്ഡലത്തിൽ സംശുദ്ധരായ നിരവധി വ്യക്തികളെ സംഭാവന ചെയ്ത വലിയ സ്ഥാപനമാണെന്നും ഇവിടെ വരാൻ കഴിഞ്ഞത് പുണ്യമാണെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രയാൻ ദൗത്യന്റെ ഭാഗമായ എഞ്ചിനീയർമാരിൽ നിരവധി പേർ യുസി കോളേജിൽ പഠിച്ചവരാണെന്നത് അഭിമാനകരമാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ജീവിതത്തിൽ പാലിക്കേണ്ട മൂല്യങ്ങളെ കുറിച്ചും ലക്ഷ്യബോധത്തോടെ പ്രവർത്തിക്കേണ്ടതിനെക്കുറിച്ചും ആദ്ദേഹം കുട്ടികളുമായി സംവദിച്ചു. പ്രിൻസിപ്പാൾ ഡോ. എം.ഐ. പുന്നൂസ്, മാനേജർ റവ. തോമസ് ജോൺ, എം.ബി.എ ഡയറക്ടർ ഡോ. പദ്മജ ദേവി, എച്. ഒ. ഡി. ജാനിസ് ബെൻ ബിനോ, അഡ്വ. അയൂബ് ഖാൻ എന്നിവർ സംസാരിച്ചു.