Posted 2 years ago
ആലുവ: വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ ആഭിമുഖ്യത്തിലുള്ള ബോധവൽക്കരണവും ‘സിവിൾ ഡത്ത്’ നാടകാവതരണവും യു.സി.കോളജിൽ നടന്നു. കൈക്കൂലി തകർക്കുന്ന കുടുംബങ്ങളുടെ ദയനീയാവസ്ഥ വിദ്യാർത്ഥികളുടെ മനസ്സിൽ ആഴത്തിൽ പതിയുന്ന തരത്തിൽ അവതരിക്കപ്പെട്ട നാടകത്തിൽ വിജിലൻസ് ഉദ്യോഗസ്ഥർതന്നെയായിരുന്നു അഭിനേതാക്കൾ. വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാം ഐ.പി.എസിന്റെ ആശയം പ്രാവർത്തികമാക്കുകയായിരുന്നു ഉദ്യോഗസ്ഥർ. വിജിലൻസ് ഉദ്യോഗസ്ഥരായ ഷഫറുദ്ദീൻ, നുജുമുദ്ദീൻ, ദീപക് ജോർജ്ജ്, ആര്യ ദേവി,സിബി പോൾ,ജയകുമാർ, ഗിരീഷ്കുമാർ, ഷീബ കുമാരി, ഹരികൃഷ്ണൻ, ശ്രീജിത്ത് എന്നിവരായിരുന്നു അഭിനേതാക്കൾ. പ്രിൻസിപ്പാൾ ഡോ. എം.ഐ പുന്നൂസ്, മാനേജർ റവ.തോമസ് ജോൺ, ബർസാർ ഡോ.സിബു എം.ഈപ്പൻ,ഡോ. അലക്സ് മാത്യു, സൂപ്രണ്ട് സോണി വർഗ്ഗീസ് വിജിലൻസ് അക്കൌണ്ട്സ് ഓഫീസർ ദീപക് ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.
Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in