സെന്റീനിൽ വിസ്റ്റ-2022 മെഗാ എക്സിബിഷൻ ഉദ്ഘാടനം 7-11-2022 രാവിലെ പത്ത് മണിക്ക് നടത്തപ്പെട്ടു. കൊമേർഷ്യൽ സ്റ്റോളുകളുടെ ഉദ്ഘാടനം ആലുവ എംഎൽഎ ശ്രീ അൻവർ സാദത്ത് നിർവഹിച്ചു. ശാസ്ത്ര, സാങ്കേതിക പ്രദർശനം കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ കൗൺസിൽ സെക്രട്ടറിയും പൂർവ്വഅധ്യാപകനുമായ ഡോ. രാജൻ വർഗ്ഗീസ് നിർവ്വഹിച്ചു. കലാസാംസ്കാരിക പ്രദർശനം എം. ജി. യൂണിവേഴ്സിറ്റി പരീക്ഷാ കൺട്രോളറും യൂസി കോളജ് പൂർവ്വവിദ്യാർത്ഥിയുമായ ഡോ. സി. എം. ശ്രീജിത്തും ഡിപ്പാർട്ട്മെന്റ് തല പ്രദർശനങ്ങളുടെ ഉദ്ഘാടനം മലയാറ്റൂർ DFO ശ്രീ. രവികുമാർ മീണ IFS ഉം നിർവ്വഹിച്ചു. രാവിലെ10 മണിക്ക് നടന്ന ചടങ്ങിൽ അധ്യാപകർ അനധ്യാപകർ പൂർവവിദ്യാർത്ഥികൾ പൂർവ്വ അധ്യാപകർ തുടങ്ങി നിരവധി പേർ പങ്കെടുത്തു. ചടങ്ങിൽ എംഎൽഎ അൻവർ സാദത്ത് രാജൻ വർഗീസ് രവികുമാർ മീണ, എം.ജി യൂണിവേഴ്സിറ്റി കൺട്രോളർ ഓഫ് എക്സാമിനേഷൻസ് ഡോ. സി.എം ശ്രീജിത്ത്, പ്രിൻസിപ്പൽ ഡോ എം.ഐ. പുന്നൂസ്, മാനേജർ റവ. തോമസ് ജോൺ സൂപ്രണ്ട് സോണി വർഗീസ് എക്സിബിഷൻ കമ്മിറ്റി കൺവീനർ ഡോ മാലിനി ആർ എന്നിവർ സംസാരിച്ചു.