ശതാബ്ദിയാഘോഷങളുടെ ഭാഗമായി ആരംഭിക്കുന്ന 9 ചാപ്റ്ററുകളുടെ പൊതു ഉദ്ഘാടന ചടങ്ങ് വളരെ ഗംഭീരമായി. ഉദ്ഘാടകനായിരുന്ന ജസ്റ്റിസ് മുരളി പുരുഷോത്തമൻ സാർ വളരെ ഹൃദ്യമായി തന്റെ യൂസിയൻ പഠനകാലമനുസ്മരിച്ചുകൊണ്ട് സംസാരിച്ചു. യൂസിയുടെ ബ്രാൻഡ് മുദ്ര പതിഞ്ഞ സൗമ്യോദാരവും ഉത്കൃഷ്ടവുമായ നിലയിലുള്ള അദ്ദേഹത്തിന്റെ സംസാരവും മുഴുവൻ സമയ സാന്നിധ്യവും ഏറെ ശ്ലാഘനീയമായിരുന്നു.
പറവൂർ ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ശ്രീ. എൻ. എം. പിയേഴ്സൺ സാർ കൺവീനറായി പതിനൊന്നംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു.
വളരെ മികച്ച നിലയിൽ പറവൂർ ചാപ്റ്റർ രൂപീകപണയോഗം സംഘടിപ്പിക്കുന്നതിന് അത്യധ്വാനം ചെയ്ത അഡ്വ. അയൂബ്ഖാൻ, ശ്രീ. വർഗ്ഗീസ് കുളങ്ങര, പിയേഴ്സൺ സാർ, തുടങ്ങിയവരോടും കോളജ് തലത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച സെക്രട്ടറി ഡോ. ജെനി പീറ്റർ, അധ്യാപക-അനധ്യാപക സുഹൃത്തുക്കൾ, വിദ്യാർത്ഥി വോളന്റിയേഴ്സ്, ചടങ്ങിൽ സ്നേഹപൂർവ്വം പങ്കെടുത്ത മുതിർന്ന അധ്യാപകർ, വിശിഷ്ടരായ പൂർവ്വ വിദ്യാർത്ഥികൾ… എല്ലാവരോടുമുള്ള ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
More Photos here