പുനർ നിർമ്മിച്ച സിപി ആൻഡ്രൂസ് ബാസ്ക്കറ്റ്ബോൾ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം
പുനർ നിർമ്മിച്ച സിപി ആൻഡ്രൂസ് ബാസ്ക്കറ്റ്ബോൾ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം
പുനർ നിർമ്മിച്ച സിപി ആൻഡ്രൂസ് ബാസ്ക്കറ്റ്ബോൾ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം

ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ പുനർ നിർമ്മിച്ച സിപി ആൻഡ്രൂസ് ബാസ്ക്കറ്റ്ബോൾ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ഫെഡറൽ ബാങ്ക് മുൻ എ.ജി.എം രാജു ഹോർമിസ് നിർവഹിച്ചു.

ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ എം ഐ പുന്നൂസ് മാനേജർ റവ തോമസ് ജോൺ, സിപി ആൻഡ്രൂസിന്റെ മകൾ മിനി ആൻഡ്രൂസ്, ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വിപി എൽദോസ് കുട്ടി കെ എം തുടങ്ങിയവർ സംബന്ധിച്ചു.

കായിക വകുപ്പ് മേധാവി ഡോ ബിന്ദു എം നന്ദി പ്രകാശിപ്പിച്ചു. ഉദ്ഘാടനത്തെ തുടർന്ന് തൃശ്ശൂർ ശ്രീ കേരളവർമ്മ കോളേജും തേവര എസ് എച്ച് കോളേജും തമ്മിലുള്ള സൗഹൃദ മത്സരവും നടന്നു.