Posted 5 years ago
യു സി കോളേജ് മലയാള വിഭാഗം – ശതാബ്ദി പ്രഭാഷണ പരമ്പര – 3 നടന്നു. മലയാളവിഭാഗം കുറ്റിപ്പുഴ കൃഷ്ണപിള്ള സ്മാരക പഠന പീഠത്തിൻ്റെയും ഫ്രീ തിങ്കേഴ്സ് ക്ലബ്ബിൻ്റെയും സംയുക്ത സഹകരണത്തോടെയാണ് കുറ്റിപ്പുഴ സ്മാരക പ്രഭാഷണം നടന്നത്.
കേരളത്തിലെ പ്രമുഖ സ്വാതന്ത്ര്യ ചിന്തകനും എഴുത്തുകാരനും പ്രഭാഷകനുമായ രവിചന്ദ്രൻ സി. യാണ് ചിന്തയിലെ സ്വാതന്ത്ര്യം എന്ന വിഷയത്തെ അധികരിച്ച് “ഓടുന്ന ദൂരവും തുടലിൻ്റെ നീളവും ” എന്ന തലക്കെട്ടോടെ പ്രഭാഷണം നടത്തിയത്. 28.02.2020 വെള്ളിയാഴ്ച രാവിലെ 10.30 ന് വി എം എ ഹാളിൽ വച്ചായിരുന്നു പ്രഭാഷണം. കുറ്റിപ്പുഴ കൃഷ്ണപിള്ള സ്മാരക പഠന പീഠം അധ്യക്ഷൻ ഡോ.വി പി. മാർക്കോസ് സ്വാഗതവും കോളേജ് പ്രിൻസിപ്പൽ ഡോ. ഡേവിഡ് സാജ് മാത്യു ആശംസകളും അർപ്പിച്ച് സംസാരിച്ചു. ഒരു മണിക്കൂർ നീണ്ട പ്രഭാഷണത്തിലും ഒന്നര മണിക്കൂറോളം നീണ്ട ചോദ്യോത്തര സെഷനിലും വിദ്യാർത്ഥികളും അധ്യാപകരും പുറത്തു നിന്നെത്തിയവരുമായ മുന്നൂറോളം വരുന്ന കാണികൾ സശ്രദ്ധം പങ്കുചേർന്നു.
Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in