U.C College Secures 97th Position in NIRF Rankings.
U.C College Secures 97th Position in NIRF Rankings.
U.C College Secures 97th Position in NIRF Rankings.

എൻ.ഐ.ആർ.എഫ് റാങ്കിങ്ങിൽ യൂസിക്ക് തിളക്കമാർന്ന നേട്ടം.

രാജ്യത്തെ മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ 97 ആം റാങ്ക് നേടി യുസി കോളേജ് മികച്ച സ്ഥാനം കൈവരിച്ചു. ദേശീയതലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണമേന്മ പരിശോധനയെ ആസ്പദമാക്കിയാണ് കേന്ദ്രസർക്കാർ ദേശീയ റാങ്കിങ്ങ് തയ്യാറാക്കുന്നത്. ഗവേഷണ സൗകര്യങ്ങൾ, അധ്യാപക-വിദ്യാർത്ഥി അനുപാതം, ഭൗതിക സൗകര്യങ്ങൾ, അധ്യാപക നിലവാരം, ഗവേഷണ പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവയാണ് പ്രധാന മാനദണ്ഡം. രാജ്യത്തെ നൂറു കണക്കിന് സ്ഥാപനങ്ങളെ വിലയിരുത്തി തയ്യാറാക്കിയ പട്ടികയിൽ 97 ആം സ്ഥാനം നേടാൻ കഴിഞ്ഞത് ശതാബ്ദി വർഷത്തിൽ യു.സി കോളേജിന് ഇരിട്ടി മധുരമായി.