Posted 9 months ago
കായിക മേഖലയിൽ പ്രാഗത്ഭ്യം തെളിയിച്ച യു.സി. കോളേജിലെ പൂർവ്വ വിദ്യാർത്ഥികളായ പത്തു പേർക്ക് ശതാബ്ദി സ്മാരക പ്രതിഭ പുരസ്കാരം നൽകി ആദരിച്ചു. കോളേജിലെ എം.എൽ പങ്കജാക്ഷി കോൺഫറൻസ് ഹാളിൽ തിങ്കളാഴ്ച്ച ഉച്ചക്ക് 2 മണിക്ക് നടത്തിയ ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. എം.ഐ. പുന്നൂസ് അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം എൽ.എൻ.സി.പി.ഇ പ്രിൻസിപ്പലും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ റീജണൽ ഡയറക്ടറുമായ ഡോ ജി. കിഷോർ, പത്മശ്രീ ജേതാവും ഒളിമ്പ്യനുമായ എം.ഡി വത്സമ്മ, മുൻ ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരം ടിനു യോഹന്നാൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. നൂറോളം നാമനിർദേശങ്ങൾ ലഭിച്ചതിൽ നിന്നും തെരഞ്ഞെടുത്ത പത്തു പേർക്കാണ് ഈ പുരസ്കാരം നൽകിയത്. ജൂറി അംഗങ്ങളാണ് അന്തിമ തെരഞ്ഞെടുപ്പ് നടത്തിയത്. മുൻ സ്പോർട്സ് ഡെവലപ്മെൻറ് ആൻഡ് മാനേജ്മെൻറ് ഡയറക്ടർ പ്രൊഫ. ഇ.ജെ. ജേക്കബ്,വെയിറ്റ് ലിഫ്റ്റിംഗ്, പവർ ലിസ്റ്റിംഗ്, ആം റെസിലിംഗ് മേഖലയിലെ മുൻ ചാമ്പ്യൻ ശ്രീ. വിൽസൺ വി മാനാടൻ, ബോഡി ബിൽഡിംഗ് താരം ഡോ. പീറ്റർ ജോസഫ് ഞാളിയൻ,പ്രസാദ് കുമാർ, മുൻ ഹോക്കി താരം ഡോ. ബിന്ദു ടി ,ശ്രീമതി. ഏലിയാമ്മ മാത്യു, ആം റെസിലിംഗ് താരം നസീമ എൻ,ട്രാക്ക് ആൻഡ് ഫീൽഡിൽ പ്രാഗത്ഭ്യം തെളിയിച്ച ടെനി വർഗീസ്, പാരാ ബാഡ്മിൻറൺ താരം നീരജ് ബേബി ജോർജ്, ഫുട്ബോൾ സഞ്ജു ഗണേഷ് എന്നിവരാണ് പുരസ്കാരത്തിന് അർഹത നേടിയത്.
ചടങ്ങിൽ കോളേജ് മാനേജർ റവ തോമസ് ജോൺ കായികവകുപ്പ് മേധാവി ഡോ ബിന്ദു എം, മുൻ കായിക വകുപ്പ് മേധാവി ഡോ. അനിൽ തോമസ് കോശി, പൂർവ വിദ്യാർത്ഥി സംഘടന ജനറൽ സെക്രട്ടറി പി.സി. അജിത് കുമാർ,എക്സിക്യൂട്ടീവ് സെക്രട്ടറി ജെനി പീറ്റർ തുടങ്ങിയവർ സംസാരിച്ചു.
Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in