Posted 4 weeks ago
മഹാത്മാഗാന്ധിയുടെ യൂണിയൻ ക്രിസ്ത്യൻ കോളേജ് സന്ദർശനത്തിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ദർപ്പൺ – എ ഗാന്ധിയൻ എക്സ്പീരിയൻസ്, ഗാന്ധിയൻ എക്സിബിഷൻ പ്രശസ്ത സിനിമാതാരവും എഴുത്തുകാരനും ടിവി ആങ്കറുമായ വി.കെ. ശ്രീരാമൻ ഉദ്ഘാടനം ചെയ്തു.
സാഹോദര്യത്തിലും മതനിരപേക്ഷതയിലും ജനാധിപത്യത്തിലും ഊന്നിയാണ് ഒരു രാഷ്ട്രമായി ഭാരതം രൂപപ്പെട്ടത്. ഗാന്ധിജിയാണ് ഇതിനുള്ള അടിസ്ഥാനശില പാകിയത്.
ഓരോ പൗരനും തുല്യ അവകാശമാണ് ഉള്ളതെന്ന് ഗാന്ധിജി വിശ്വസിച്ചു. അതിനു വേണ്ടി അദ്ദേഹം സ്വന്തം ജീവൻ നൽകി. അതാണ് അദ്ദേഹത്തിൻ്റെ സാമൂഹിക പ്രതിബദ്ധത. സമൂഹത്തിന് പ്രകാശം കൊടുത്തു കൊണ്ട് ഗാന്ധി സ്വയം എരിഞ്ഞു തീർന്നു എന്ന് അദ്ദേഹം പറഞ്ഞു.
ഭരണഘടനയെ കുറിച്ച് നമ്മുടെ ജനങ്ങളോട് പറയേണ്ട ഒരു സമയമാണിത്. ഗാന്ധിജിയുടെ പാദസ്പർശത്താൽ ഭാഗ്യം ലഭിച്ച യുസി കോളേജിന് അതിനുള്ള വലിയ അവസരമാണ് ദർപ്പൺ എക്സിബിഷനിലൂടെ ലഭിച്ചിരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോളേജിലെ എംഎൽപി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. മിനി ആലീസ് അധ്യക്ഷത വഹിച്ചു.
സീനിയർ സൂപ്രണ്ട് സോണി വർഗീസ്, ഡോ. ട്വിൻസി വർഗീസ്, ഡോ. അനുമോൾ ജോസ്, ഡോ. എലിസബത്ത് വി. മാത്യു, യൂണിയൻ ചെയർപേഴ്സൺ അംജദ് അബ്ദുൽ മജീദ് തുടങ്ങിയവർ സംസാരിച്ചു.
Phone No : 0484 2609194, +91-7012626868 , Email : ucc@uccollege.edu.in