Posted 4 years ago
യൂണിയൻ ക്രിസ്ത്യൻ കോളേജിൻറെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ചിത്രമതിൽ പൂർത്തിയായി.
മാർച്ച് മാസം മൂന്നാം തീയതി കൊച്ചിൻ ബിനാലെയുടെ മുഖ്യ സംഘാടകരിൽ ഒരാളായ പ്രശസ്ത ചിത്രകാരൻ ശ്രീ ബോസ് കൃഷ്ണമാചാരി ചിത്രകലാ കളരി ഉദ്ഘാടനം ചെയ്തു.
ചിത്രകാരന്മാരായ ശ്രീ രാമചന്ദ്രൻ, ശ്രീ ഡാവിഞ്ചി സുരേഷ്, ശ്രീ ചന്ദ്രബോസ്, ശ്രീ സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ നാല്പതോളം വിദ്യാർഥികളും പൂർവ വിദ്യാർഥികളും അധ്യാപക- അനധ്യാപകരും ചേർന്ന് പൂർത്തിയാക്കിയ ചിത്രമതിലിന് വളരെയധികം പ്രശംസയാണ് നാനാദിക്കുകളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.
യുസി കോളേജിൻറെ ചരിത്ര വീഥികളിലെ ശ്രദ്ധേയമായ സംഭവങ്ങളും ആലുവയുടെ സാംസ്കാരിക പെരുമയും കോർത്തിണക്കിയാണ് ചിത്രമതിൽ പൂർത്തീകരിച്ചത്. കോളേജിൻറെ ശതാബ്ദി ആഘോഷങ്ങളുടെ വിളംബരമായി ഈ ചിത്രമതിൽ മാറുമെന്നാണ് കോളേജ് അധികൃതർ കരുതുന്നത്. കോളേജ് സന്ദർശിച്ചിട്ടുള്ള മഹാത്മാഗാന്ധി രവീന്ദ്രനാഥടാഗോർ മുൻ രാഷ്ട്രപതി ഡോ എപിജെ അബ്ദുൽ കലാം തുടങ്ങിയ മഹത് വ്യക്തികളുടെ സന്ദർശന സ്മരണകളും ക്യാമ്പസിന്റെ ഹരിതഭംഗിയും വിദ്യാർത്ഥികളുടെ ഭാവന കളായി കോളേജ് മതിലിൽ വർണ്ണ വിസ്മയങ്ങൾ തീർത്തു.
Phone No : 0484 2609194, +91-7012626868 , Email : ucc@uccollege.edu.in