മഹാത്മാഗാന്ധിയുടെ യൂണിയൻ ക്രിസ്ത്യൻ കോളേജ് സന്ദർശനത്തിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജനുവരി 29, 30 തീയതികളിലായി ‘ദർശൻ’ എന്ന പേരിൽ കലാ അവതരണങ്ങൾ നടത്തപ്പെടുന്നു. 29ന് വൈകുന്നേരം ആറു മണിക്ക് പ്രശസ്ത സംവിധായകനും, തിരക്കഥാകൃത്തും കോളേജിലെ പൂർവ്വവിദ്യാർത്ഥിയുമായ ജൂഡ് ആന്റണി ജോസഫ് ‘ദർശൻ’ ഉദ്ഘാടനം ചെയ്യും.
ഇരു ദിവസങ്ങളിലും വൈകുന്നേരം 6 മണി മുതൽ 9 വരെ നടക്കുന്ന കലാസന്ധ്യയിൽ കോളേജിലെ വിവിധ വകുപ്പുകളുടേയും, ഡി-ട്രിക്സ് ഡാൻസ് ക്ലബ്, സ്വരലയ ക്ലബ് എന്നിവയുടെയും ആഭിമുഖ്യത്തിൽ കലാവതരണങ്ങൾ ഉണ്ടാകും. പ്രാർത്ഥന ഫൗണ്ടേഷൻ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികളുടെ പ്രത്യേക കലാവതരണങ്ങൾ ഈ ദിവസങ്ങളിൽ അരങ്ങേറും.
പി.വി.നാരായണൻ രചിച്ച് സി.എം. നാരായണൻ സംവിധാനം ചെയ്യുന്ന അമ്പിളി കലാസമിതിയുടെ തൽസമയം എന്ന അമച്വർ നാടകത്തിൻ്റെ പ്രദർശനം 30ാം തീയതി വ്യാഴാഴ്ച ഉണ്ടായിരിക്കും.
Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in