ഗസ്റ്റ് അധ്യാപക ഒഴിവ് – ആർക്കിയോളജി & മ്യൂസിയോളജി

ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിലെ ഹിസ്റ്ററി ഡിപ്പാർട്ട്മെന്റിൽ ആർക്കിയോളജി & മ്യൂസിയോളജി കോഴ്സിലേക്ക് ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. ആർക്കിയോളജിയിൽ 55 ശതമാനം മാർക്കിൽ കുറയാതെ ബിരുദാനന്തരബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇൻറർവ്യൂവിനായി 13.8.2025 ഉച്ചയ്ക്കുശേഷം 12.00 ന് കോളേജ് ഓഫീസിൽ ഹാജരാകേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്: 9447293764