അഞ്ചപ്പം ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ അഞ്ചപ്പം യംഗ് വോളന്റിയർ അവാർഡ് പത്തനംതിട്ട ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്. അയ്യർ ആലുവ യു.സി.കോളേജിന് സമ്മാനിച്ചു. 2020 – 21 അധ്യയന വർഷത്തെ കലാലയങ്ങളുടെ സന്നദ്ധ സേവന പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡ് നൽകിയത്. പ്രൊഫസർ അച്ച്യുത് ശങ്കർ എസ്. അധ്യക്ഷനായ സമിതിയാണ് അവാർഡ് നിർണ്ണയിച്ചത്. യുസി. കോളേജ് സ്റ്റുഡന്റ് ഡീൻ മേജർ കെ.എസ്. നാരായണൻ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോ.അജലേഷ് ബി.നായർ, വിദ്യാർത്ഥി പ്രതിനിധികളായ രോഹിത് രാജീവ്, സാറാ ജോർജ്, അഷ്‌ലിൻ വി., അഭിരാമി അജി എന്നിവരാണ് പതിനായിരം രൂപയും പ്രശസ്തി പത്രവും ട്രോഫിയുമടങ്ങുന്ന അവാർഡ് റാന്നി അഞ്ചപ്പത്തിൽ നടന്ന ചടങ്ങിൽ ഏറ്റുവാങ്ങിയത്.