ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ 1925 മുതൽ 48 വരെ അധ്യാപകനായിരുന്ന ഫാദർ ടി.വി. ജോണിന്റെ ജീവചരിത്രമായ “ആലുവയിലെ ജോണച്ചൻ” എന്ന പുസ്തകത്തിൻറെ പ്രകാശനം സെപ്റ്റംബർ 14 ന് രാവിലെ 11 മണിക്ക് മുൻ കേരള വിദ്യാഭ്യാസ, സാംസ്കാരിക വകുപ്പ് മന്ത്രിയായിരുന്ന ശ്രീ എം.എ. ബേബി നിർവഹിക്കുന്നു.
യു.സി. കോളേജിൻറെ ആദ്യകാല ചരിത്രം അനാവൃതമാകുന്ന പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് എം.എ ബേബിയാണ്. ജോൺ അച്ചൻ്റെ പുത്രൻ ഡോ. അലക്സാണ്ടർ ജോൺ ആണ് ജീവചരിത്ര കൃതി രചിച്ചിരിക്കുന്നത്.
ആലുവയുടെ 100 വർഷത്തെ ചരിത്രവും കേരളത്തിലെ ക്രൈസ്തവരുടെ 19,20 നൂറ്റാണ്ടുകളിലെ ചരിത്രവും, മലങ്കര സഭയിലെ ഭിന്നിപ്പും പുസ്തകം പരാമർശിക്കുന്നു.
പുസ്തക പ്രകാശനത്തെ തുടർന്ന് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ടി.വി. ജോൺ അച്ചൻ്റെ കൊച്ചുമകളും പരിസ്ഥിതി പ്രവർത്തകയുമായ അന്‍സു അന്ന ജോൺ ‘പാരിസ്ഥിതിക അവബോധം’ (Ecological Consciousness) എന്ന വിഷയത്തിൽ സെമിനാർ നയിക്കുന്നു. താല്പര്യമുള്ള ഏവരെയും പ്രസ്തുത പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.