NSS യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ജൈവകൃഷി സംരംഭം വളരെ നന്നായി വരുന്നു. ആദ്യവിളവെടുപ്പ് ഇന്ന് നടന്നു. കടുത്ത വേനൽക്കാലത്ത്, കായ്കറികൾ തഴച്ചാർത്ത് നില്ക്കുന്ന പച്ചക്കറിത്തോട്ടം കാണുന്നതു തന്നെ നയനാന്ദകരമാണ്. ഇതിനു പിന്നിൽ കഠിനാധ്വാനം ചെയ്തുകൊണ്ടിരിക്കുന്ന NSS വോളന്റിയേഴ്സിനെയും അവർക്ക് ഫലപ്രദമായ നേതൃത്വം നല്കുന്ന പ്രോഗ്രാം ഓഫീസേഴ്സ് ഡോ.അജ്ലേഷ് സാറിനെയും ഡോ. ആശ മിസ്സിനെയും പ്രത്യേകം അഭിനന്ദിക്കുന്നു. ഫാം ഫ്രഷ് ചീരയും പൊട്ടുവെള്ളരിയുമൊക്കെ തണലിടം ഇക്കോഷോപ്പിൽ ലഭ്യമാണ്.
– പ്രിൻസിപ്പൽ
The first harvest of the organic farming initiative under the leadership of NSS took place today. Congratulations to the NSS Volunteers and the Coordinators.