Posted 5 months ago
ആലുവ യു.സി. കോളേജ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി തുടക്കം കുറിച്ച ത്രിമുഖ സംരംഭമായ തണലിടവും ഇന്ത്യയിൽ ഉടനീളം, അവഗണിക്കപ്പെട്ട സമൂഹങ്ങൾക്കും കുടിയേറ്റ തൊഴിലാളികൾക്കും വേണ്ടി പ്രവർത്തിക്കുന്ന എൻ.ജി.ഒ. അമർ സാഥ് ഫൗണ്ടേഷനും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. അസൗകര്യത്താലും ആർഭാടത്താലും ഉപേക്ഷിക്കപ്പെടുന്ന പുനരുപയോഗ സാധ്യതയുള്ള വസ്ത്രങ്ങൾ മുതൽ ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ വരെയുള്ള വസ്തുക്കളുടെ കൈമാറ്റത്തിനും വിതരണത്തിനും ലക്ഷ്യം വയ്ക്കുന്നതാണ് ധാരണാപത്രം.
യു.സി. കോളേജ് തണലിടത്തിൽ ലഭിക്കുന്ന ത്രിഫ്റ്റ് വസ്തുക്കൾ അമർ സാഥ് ഫൗണ്ടേഷൻ ശേഖരിക്കുകയും അവ ഇന്ത്യയിൽ ഉടനീളമുള്ള ചേരികളിലും ഗ്രാമപ്രദേശങ്ങളിലും ഉള്ള ആവശ്യക്കാർക്ക് വിതരണം ചെയ്യും. അതുപോലെ അമർ സാഥ് ഫൗണ്ടേഷനു ലഭിക്കുന്ന വസ്തുക്കൾ യു.സി. കോളേജ് തണലിടത്തിലൂടെ വിതരണം ചെയ്യും.
തണലിടത്തിലും അമർ സാഥ് ഫൗണ്ടേഷനിലും ലഭിക്കുന്ന വസ്തുക്കൾ വേർതിരിക്കുന്നതിനും ടാഗ് ചെയ്യുന്നതിനും യു.സി. കോളജിലെ എൻ.എസ്.എസ്. വോളണ്ടിയേഴ്സ്സിൻ്റെ സേവനം ലഭ്യമാകും. ഈ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന എൻ.എസ്.എസ്. വോളണ്ടിയേഴ്സിന് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.
ധാരണാപത്രം ഒപ്പുവച്ചതിനുശേഷം ത്രിഫ്റ്റ് വസ്തുക്കളുടെ ആദ്യത്തെ കൈമാറ്റവും നടന്നു. ചടങ്ങ് കോളേജ് മാനേജർ ഡോ. കെ.പി. ഔസേപ്പ് ഐ.എഫ്.എസ്. ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. മിനി ആലീസ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ തണലിടം കോർഡിനേറ്റർ ഡോ. അനുമോൾ ജോസ്, അമർ സാഥ് ഫൗണ്ടേഷൻ സ്ഥാപകരായ ഡോ. സുധാകർ മുത്യാല, ഡോ. മനിത ബി. നായർ, തണലിടം സ്റ്റുഡൻഡ് കോഡിനേറ്റർ ആദിത്യൻ ശ്രീജിത്ത്, എൻ.എസ്.എസ്. വോളണ്ടിയർ സെക്രട്ടറി ആഗ്നസ് തെരേസ, എയ്ഞ്ചൽ മരിയ തുടങ്ങിയവർ സംസാരിച്ചു.
Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in