Posted 3 years ago
ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പലായി ഡോ എം ഐ പുന്നൂസ് ചുമതലയേറ്റു. പ്രിൻസിപ്പൽ ആയിരുന്ന ഡോ താര കെ സൈമൺ മെയ് 31ന് വിരമിച്ചതിനെ തുടർന്നാണ് ഡോ പുന്നൂസ് ചുമതലയേറ്റത്. യു സി കോളേജ് മലയാള വിഭാഗം മേധാവിയായിരുന്നിട്ടുണ്ട്. നാലുവർഷമായി കോളേജ് ബർസാർ ആയി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
കോട്ടയം മീനടം സ്വദേശിയായ ഡോ പുന്നൂസ് രണ്ട് യാത്രാവിവരണ ഗ്രന്ഥങ്ങൾ ഉൾപ്പെടെ ആറ് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. സർവകലാശാല പാഠപുസ്തകങ്ങൾ ഉൾപ്പെടെ അഞ്ച് കൃതികൾ എഡിറ്റ് ചെയ്തിട്ടുണ്ട്. വിവിധ വൈജ്ഞാനിക ആനുകാലികങ്ങളിൽ ആയി 75 ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോക്‌ലോർ, സംസ്കാരപഠന മേഖലയിൽ ഗവേഷകനായ ഡോ പുന്നൂസ് ഗോത്ര സംസ്കാരവുമായി ബന്ധപ്പെട്ട രണ്ട് ഡോക്യുമെൻററി ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. എംജി യൂണിവേഴ്സിറ്റി ബോർഡ് ഓഫ് സ്റ്റഡീസ് അംഗമായിരുന്നു. ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല പിജി അക്കാദമിക് കമ്മിറ്റി അംഗമാണ്.
കോളേജ് മാനേജർ റവ. തോമസ് ജോൺ, ബർസാർ ഡോ. സിബു. എം ഈപ്പൻ സീനിയർ സൂപ്രണ്ട് സോണി വർഗീസ്, റിട്ടേഡ് അധ്യാപകർ, റിട്ടയേഡ് അനധ്യാപകർ, അധ്യാപകർ കോളേജ് ഓഫീസ് സ്റ്റാഫുകൾ, മാനേജ്മെൻറ് സ്റ്റാഫുകൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച താര ടീച്ചറിനും പുതിയ പ്രിൻസിപ്പലായി ചുമതലയേൽക്കുന്ന പുന്നൂസ് സാറിനും എല്ലാവിധ പ്രാർത്ഥനാശംസകളും നേരുന്നു.
Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in