UC College Aluva Back

Events

04 Nov 2023

ത്രിദിന ദേശീയ സെമിനാർ

Comments

ത്രിദിന ദേശീയ സെമിനാർ

യൂണിയൻ ക്രിസ്ത്യൻ കോളേജ് മലയാള വിഭാഗത്തിലെ വിദ്വാൻ പി.ജി. നായർ സ്മാരക ഗവേഷണ കേന്ദ്രം നവംബർ 8, 9,10 തീയതികളിൽ “തമിഴ് മലയാളം പെൺ കവിതകൾ” എന്ന വിഷയത്തിൽ ത്രിദിന ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു.

ത്രിദിന ദേശീയ സെമിനാർ ഉദ്ഘാടനവും മുഖ്യപ്രഭാഷണവും കേരള സാഹിത്യ അക്കാദമി പ്രസിഡൻറ് ഡോ. കെ. സച്ചിദാനന്ദൻ നിർവഹിക്കും. ഡോ. എം.ഐ. പുന്നൂസ് എഡിറ്റ് ചെയ്ത “ഗോത്രജീവിതം: ഭാഷാ, സാഹിത്യം, സംസ്കാരം” എന്ന വിഷയത്തിലുള്ള ഭൂമി മലയാളം ഗവേഷണ ജേണലിന്റെ പ്രകാശനം മാനേജർ റവ. തോമസ് ജോൺ, എം.ജി. ശാർങ്ഗധരന് നൽകിക്കൊണ്ട് നിർവഹിക്കും.

പ്രശസ്ത തമിഴ് എഴുത്തുകാരി സുകിർത റാണി മുഖ്യ പ്രഭാഷണം നടത്തും. സർവ്വവിജ്ഞാന കോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. മ്യൂസ് മേരി ജോർജ് , വകുപ്പ് അധ്യക്ഷൻ ഡോ. വിധു നാരായൺ, യൂണിയൻ ചെയർപേഴ്സൺ അശ്വിൻ രാജീവ്, സെമിനാർ കോഡിനേറ്റർ ഡോ. മിനി ആലീസ്, ഡോ. സുജാത ശാർങ്ഗധരൻ ഹാംടൻ എന്നിവർ പ്രസംഗിക്കും. ഡോ. ഐറിസ് കൊയ്ലിയോ, ഡോ. പി. എസ്. മനോജ് കുമാർ, ഡോ. കവിത ബാലകൃഷ്ണൻ എന്നിവർ സെമിനാറിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. വൈകിട്ട് അഞ്ചിന് മലയാള വിഭാഗം വായനശാലയുടെ ഉദ്ഘാടനം ചന്ദ്രമതി ശാർങ്ഗധരൻ നിർവഹിക്കും. പൂർവ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുക്കുന്ന കവിയരങ്ങ്, അഡ്വ. അമ്പരീഷ് വൈക്കം അവതരിപ്പിക്കുന്ന ‘മൽഹാർ മഴ’ എന്നിവയും നടക്കും.

8 ,9 തീയതികളിൽ എസ് സുന്ദർദാസ്, ഡോ. സഞ്ജയ് കെ. വി., ഡോണ മയൂര, പി. രാമൻ , ഡോ. കെ.കെ. ശിവദാസ് , വിജയരാജ മല്ലിക എന്നിവർ സെമിനാറിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. സെമിനാർ പത്താം തീയതി സമാപിക്കും .സമാപന സമ്മേളനത്തിൽ കവി റോസ് മേരി മുഖ്യാതിഥി ആയിരിക്കും. കെ.സി. നാരായണൻ മുഖ്യപ്രഭാഷണം നടത്തും.

Vidwan P.G. Nair Memorial Research Center of the Department of Malayalam, Union Christian College is organizing a three-day national seminar on “Tamil Malayalam Pen Kavithakal” on 8th, 9th and 10th of November, 2023.

Download the brochure here: UC-college-Brochure.pdf (43 downloads )

Comments ()

uc college aluva
UC College Aluva
Union Christian College, Aluva, India Affiliated to Mahatma Gandhi University, Kottayam, India

Phone No : 0484 2609194, Mobile No: +91-7012626868 , Email : ucc@uccollege.edu.in

Phone No : 0484 2609194, Mobile No: +91-7012626868
Email : ucc@uccollege.edu.in