📸 FREEDOM UNFILTERED 📸
COLLEGE PHOTOGRAPHY CONTEST 2026
സ്വാതന്ത്ര്യം എന്നാൽ നിങ്ങൾക്ക് എന്താണ്?
ചരിത്ര പുസ്തകങ്ങളിലെ താളുകൾക്കുമപ്പുറം, നിങ്ങളുടെ ദിനചര്യകളിൽ, യാത്രകളിൽ, ചിന്തകളിൽ നിങ്ങൾ അനുഭവിക്കുന്ന ആ യഥാർത്ഥ ‘Freedom Vibe’ ഫിൽട്ടറുകളില്ലാതെ ക്യാമറയിൽ പകർത്തി ലോകത്തെ കാണിക്കാൻ ഇതാ ഒരു മികച്ച അവസരം!
പോസിറ്റീവ് കമ്യൂൺ കൊച്ചി ചാപ്റ്ററും ആലുവ യു.സി. കോളേജ് NSS യൂണിറ്റും (Unit No: 52) സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല കോളേജ് ഫോട്ടോഗ്രാഫി മത്സരം!
🎯 വിഷയം (Theme):
“WHAT FREEDOM MEANS TO ME”
(എനിക്ക്, സ്വാതന്ത്ര്യം എന്നാൽ എന്താണ്)
✨ നിങ്ങളുടെ ഫ്രെയിമിൽ എന്തൊക്കെയാകാം?
🏆 ആകർഷകമായ സമ്മാനങ്ങൾ (Attractive Cash Awards):
🥇 1st Prize: ₹5,000/-
🥈 2nd Prize: ₹3,000/-
🥉 3rd Prize: ₹2,000/-
📜 വിജയികൾക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റുകളും ലഭിക്കുന്നതാണ്.
💎 Prize Sponsored by: KEM Builders and Developers
📋 മത്സര നിയമങ്ങളും നിബന്ധനകളും (Rules & Guidelines):
യോഗ്യത: എറണാകുളം ജില്ലയിലെ എല്ലാ ആർട്സ്, സയൻസ്, പ്രൊഫഷണൽ കോളേജ് വിദ്യാർത്ഥികൾക്കും പങ്കെടുക്കാം (കോളേജ് ID കാർഡ് സമർപ്പിക്കേണ്ടതാണ്).
ഫോർമാറ്റ്: സമർപ്പിക്കുന്ന ചിത്രങ്ങൾ JPEG / JPG ഫോർമാറ്റിൽ ആയിരിക്കണം.
ഒറിജിനാലിറ്റി: മൊബൈലിലോ ക്യാമറയിലോ എടുത്ത ഒറിജിനൽ ചിത്രങ്ങൾ ആയിരിക്കണം. AI ചിത്രങ്ങൾ, ഡിജിറ്റൽ മാനിപ്പുലേഷൻ (Editing/Manipulation), വാട്ടർമാർക്കുകൾ എന്നിവ കർശനമായും നിരോധിച്ചിരിക്കുന്നു.
പകർപ്പവകാശം: സ്റ്റോക്ക് ഫോട്ടോകൾ, ഇന്റർനെറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത ചിത്രങ്ങൾ, സ്ക്രീൻഷോട്ടുകൾ, മറ്റൊരാൾ എടുത്ത ചിത്രങ്ങൾ എന്നിവ അയക്കാൻ പാടില്ല.
വേരിഫിക്കേഷൻ (Verification): മത്സരഫലം പ്രഖ്യാപിക്കുന്നത് വരെ ചിത്രത്തിന്റെ ഒറിജിനൽ ഫയൽ (Unedited RAW/JPEG or Camera/Mobile Source File) മായ്ക്കാതെ സൂക്ഷിക്കേണ്ടതാണ്. സംഘാടകർ ആവശ്യപ്പെട്ടാൽ പരിശോധനയ്ക്കായി ഇത് ഹാജരാക്കണം.
ക്യാപ്ഷൻ: ചിത്രത്തിന് അനുയോജ്യമായ 20-30 വാക്കുകളിൽ കവിയാത്ത ഒരു ചെറിയ ക്യാപ്ഷൻ കൂടി നൽകേണ്ടതാണ്.
എൻട്രി പരിധി: ഒരാൾക്ക് ഒരു ചിത്രം മാത്രം സമർപ്പിക്കാം.
📅 അവസാന തീയതി: 2026 ഓഗസ്റ്റ് 20, രാത്രി 8:00 PM
📥 ചിത്രങ്ങൾ സമർപ്പിക്കാൻ:
ചിത്രങ്ങൾ അടിക്കുറിപ്പോടെ താഴെ കാണുന്ന വാട്സാപ്പ് നമ്പറുകളിൽ അയക്കാം:
📞 98954 20883 | 94477 75489
📍 അന്വേഷണങ്ങൾക്ക്:
88485 81892
(Benjamin Antony, NSS Secretory, UCC)
”Your Lens. Your Freedom. Your Story.”🇮🇳💫
നിങ്ങളുടെ ക്രിയേറ്റീവ് ഫ്രെയിമുകൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു! കോളേജ് ഗ്രൂപ്പുകളിലേക്ക് പരമാവധി ഷെയർ ചെയ്യൂ!