യുസി കോളേജിൽ സെൻറർ ഫോർ സ്കിൽ ഡെവലപ്മെൻറ് കോഴ്സസ് ആൻഡ് കരിയർ പ്ലാനിങ് (സി.എസ്.ഡി.സി.സി.പി.) ഉദ്ഘാടനം ചെയ്തു.
മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ടൂറിസം സ്റ്റഡീസ് ഡയറക്ടർ ആൻഡ് ഡീൻ പ്രൊഫ. ഡോ റോബിനറ്റ് ജേക്കബ് സെൻറർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
അസാപ്പ് കേരള, ഐ.ഇ.ഡി.സി., ഇ.ഡി.സി., സ്വയം-എൻ.പി.ടി.ഇ.എ.ൽ., സെൻറർ ഫോർ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ, കെൽട്രോൺ, ഐ.എച്ച്.ആർ.ഡി., ഡി.എ.എസ്.പി. എന്നിവർ വിഭാവനം ചെയ്തിട്ടുള്ള കോഴ്സുകളാണ് ഈ സെൻററിലൂടെ വിദ്യാർഥികൾക്ക് ലഭ്യമാകുന്നത്. യുസി കോളേജ് ഐ.ക്യു.എ.സി., ഐ.ഐ.സി., എൻസിസി, യുസിസി പൂർവ്വ വിദ്യാർത്ഥി യുഎഇ ചാപ്റ്റർ എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഇൻ ചാർജ് എൽദോ വർഗീസ് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ സി.എസ്.ഡി.സി.സി.പി. കോർഡിനേറ്റർ ഡോ. വിദ്യ രവീന്ദ്രനാഥൻ, ഐ.ഇ.ഡി.സി. കോർഡിനേറ്റർ ഡോ. ജിബിൻ ജോസ് മാത്യു, എൻസിസി ഓഫീസർ ലെഫ്റ്റനൻറ് നിനോ ബേബി തുടങ്ങിയവർ സംസാരിച്ചു.
ഇതോടനുബന്ധിച്ച് നടക്കുന്ന ദ്വിദിന വർക്ക്ഷോപ്പിൽ ഇഗ്നൈറ്റ് ടു ഇന്നോവേറ്റ്, ട്രാൻസ്ഫോർമിംഗ് ഐഡിയാസ് ഇൻ ആക്ഷൻ എന്ന വിഷയത്തിൽ വിസ്ഡം വിസാർഡ്സ് ട്രെയിനർ രേഷ്മ രാൾജിൻ ക്ലാസ് നയിച്ചു.