ദേശീയ സെമിനാറും കലാസാംസ്കാരിക പരിപാടികളും

യൂണിയൻ ക്രിസ്ത്യൻ കോളേജ് മലയാളവിഭാഗത്തിലെ വിദ്വാൻ പി.ജി. നായർ സ്മാരക ഗവേഷണകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഗോത്രജീവിതം : ഭാഷ, സാഹിത്യം, സംസ്കാരം എന്ന വിഷയത്തിൽ ത്രിദിന ദേശീയ സെമി നാറും സായാഹ്ന കലാസാംസ്കാരികപരിപാടികളും 2022 മാർച്ച് 23, 24, 25 തീയതികളിൽ നടത്തുന്നു. പ്രശസ്ത നോവലിസ്റ്റ് നാരായൻ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കും. ഡോ. വി. ലിസി മാത്യു, ഡോ. എം.ബി. മനോജ്, അശോകൻ മറയൂർ, സുകുമാരൻ ചാലിഗദ്ധ തുടങ്ങി ഇരുപതു പേരുടെ പ്രബന്ധങ്ങൾ തുടർന്നുള്ള ദിവസങ്ങളിൽ അവതരിപ്പിക്കുന്നതാണ്. മലയാളവിഭാഗം പ്രസിദ്ധീകരിക്കുന്ന ഭാഷാശാസ്ത്രം പുതുകാലം, പുതുവഴികൾ എന്ന ഭൂമിമലയാളം റിസർച്ച് ജേണലിന്റെ പതിനാലാം ലക്കം ഉദ്ഘാടനസെഷനിൽ പ്രകാശനം ചെയ്യും. സായാഹ്ന കലാസാംസ്കാരിക പരിപാടിയിൽ 24-ന് വൈകിട്ട് പ്രൊഫ. എം. തോമസ് മാത്യു മുഖ്യപ്രഭാഷ ണവും ഡോ.എം.ഐ. പുന്നൂസ് രചിച്ച സെന്റ് തോമസ് : മിത്തും ചരിത്രവും എന്ന പുസ്തകത്തിന്റെ പ്രകാശനവും നിർവ്വഹിക്കും. നാടൻപാട്ട്, കായിക പ്രകടനങ്ങൾ, ഗോത്രകവിയരങ്ങ്, യൂ.സി. കോളേജ് കലാസാംസ്കാരികവേദി യായ സ്വരലയക്ലബ്ബ് അവതരിപ്പിക്കുന്ന വിവിധയിനം പരിപാടികൾ എന്നിവ സയാഹ്നസദസ്സിൽ ഉണ്ടായിരിക്കുന്നതാണ്. മാർച്ച് 25ന് സമാപിക്കും.