ആലുവ യു.സി കോളേജിലെ ബോട്ടണി വിഭാഗത്തിന്റെയും അസോസിയേഷൻ ഓഫ് ഫുഡ് സൈന്റിസ്റ്റ് ആൻഡ് ടെക്നോളജിസ്റ്റ്, കൊച്ചിൻ ചാപ്റ്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ ഓഗസ്റ്റ് 11 വെള്ളിയാഴ്ച എം.സി.എ ഹാളിൽ വച്ച് ദേശീയ ഏകദിന ശില്പശാല നടത്തപ്പെട്ടു. തദവസരത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ. എം.ഐ. പുന്നൂസ് അധ്യക്ഷ പ്രസംഗം നടത്തുകയും ബോട്ടണി വകുപ്പ് മേധാവി ഡോ. എം. അനിൽകുമാർ സ്വാഗതം ആശംസിക്കുകയും ചെയ്തു. തുടർന്ന് കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. സി. ജോർജ് തോമസ് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
ഡോ. കെ.എം. ജോർജ്, സെക്രട്ടറി ജനറൽ, ഗ്ലോബൽ മില്ലറ്റ് ഫൗണ്ടേഷൻ, മുഖ്യപ്രഭാഷണം നടത്തുകയും ഡോ. ഡി .ഡി. നമ്പൂതിരി, ഡോ. ബി. ജേക്കബ് എന്നിവർ സംസാരിക്കുകയും ചെയ്തു.
ജയൻ ജേക്കബ്, സെക്രട്ടറി എ.എഫ്.എസ്.ടി.ഐ നന്ദി രേഖപ്പെടുത്തി. തുടർന്ന് മില്ലറ്റുകളുടെ ജൈവവൈവിധ്യത്തെപ്പറ്റിയും കൃഷി സാധ്യതകളെപ്പറ്റിയും ഡോ. സി. ജോർജ് തോമസ് വിശദീകരിച്ചു. നാസർ എഴുത്താണിക്കാട് തന്റെ മിലറ്റുകളെ കുറിച്ചുള്ള അനുഭവം പങ്കുവെച്ചു. സോഫിയ ബഷീർ മില്ലറ്റ് ഉപയോഗിച്ചുള്ള വിവിധയിനം ആഹാരപദാർത്ഥങ്ങളുടെ പാചകപ്രദർശനം നടത്തി. ഈ ശില്പശാലയിൽ വിവിധയിനം മില്ലറ്റ് ഉപയോഗിച്ചുകൊണ്ടുള്ള ആഹാരപദാർത്ഥങ്ങളുടെ പാചക മത്സരവും ഒപ്പം പോസ്റ്റർ പ്രദർശന മത്സരവും നടന്നു.