യുസി കോളേജിൽ ഗാന്ധിവർഷത്തോടനുബന്ധിച്ച് നടത്തിയ ഇൻറർ സ്കൂൾ ക്വിസ് മത്സരത്തിൽ ബിഡിഎച്ച്എസ് ഞാറള്ളൂർ സ്കൂളിലെ നയന പ്രകാശ് ഒന്നാംസ്ഥാനം കരസ്ഥമാക്കി.
ജിഎച്ച്എസ്എസ് പറവൂരിലെ വിദ്യാർത്ഥികളായ എവിലിൻ അന്ന ജോസ്, ഹരികൃഷ്ണൻ സതീഷ് എന്നിവർ അടങ്ങിയ ടീം രണ്ടാം സ്ഥാനവും വിശ്വജ്യോതി പബ്ലിക് സ്കൂൾ വിദ്യാർത്ഥികളായ ജോയൽ വി മഹേഷ്, അശ്വിൻ വി നായർ എന്നിവർ അടങ്ങിയ ടീം മൂന്നാം സ്ഥാനവും നേടി.
ഇതോടൊപ്പം നടന്ന പ്രസംഗമത്സരത്തിൽ എം എ എച്ച് എസ് എസ് നെടുമ്പാശ്ശേരിയിലെ വിദ്യാർത്ഥിയായ ദിയ എസ് ഒന്നാം സ്ഥാനവും വിശ്വജ്യോതി പബ്ലിക് സ്കൂൾ വിദ്യാർത്ഥി അരുന്ധതി വി അരുൺ രണ്ടാം സ്ഥാനവും സെൻറ് പാട്രിക് അക്കാഡമി അങ്കമാലിയിലെ ഐറിൻ ജിജോ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.